തിയറ്ററില്‍ തകര്‍ന്നുവീണ ചിത്രത്തിന് ട്വിസ്റ്റ്, ഒടിടിയില്‍ സ്വീകാര്യത

Published : Nov 28, 2024, 11:11 AM ISTUpdated : Nov 28, 2024, 11:12 AM IST
തിയറ്ററില്‍ തകര്‍ന്നുവീണ ചിത്രത്തിന് ട്വിസ്റ്റ്, ഒടിടിയില്‍ സ്വീകാര്യത

Synopsis

ഒടിടിയില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

തമിഴകത്തിന്റെ കവിൻ നായകനായി വന്ന ചിത്രമാണ് ബ്ലഡി ബെഗ്ഗര്‍. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്തിയിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

ശിവകാര്‍ത്തികേയന്റെ അമരൻ എത്തിയ അതേ ദിവസമാണ് കവിന്റെ ബ്ലഡി ബെഗ്ഗറിന്റെയും റിലീസ്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 300 കോടി രൂപയിലേറെ നേടി മുന്നേറി അത്ഭുതപ്പെടുത്തുകയാണ്. എന്നാല്‍ കവിൻ നായകനായി എത്തിയ ചിത്രം ബ്ലഡി ബെഗ്ഗര്‍ തകര്‍ന്നുവീണുവെന്നും ഒമ്പത് കോടിയാണ് നേടിയതെന്നുമാണ് റിപ്പോര്‍ട്ട്. നടൻ കവിന്റെ ബ്ലാക്ക് കോമഡി ചിത്രമായിരുന്നു ബ്ലഡി ബെഗ്ഗര്‍.

ജയേഷ് സുകുമാറാണ് സംവിധാനം ചെയ്‍തത്. യുവ നടൻ കവിന്റെ ഒടുവിലത്തെ ചിത്രമായ ബ്ലഡി ബെഗ്ഗറില്‍ രാധാ രവി, റെഡിൻ കിംഗ്‍സ്‍ലെ, പടം വേണു കുമാര്‍, പൃഥ്വി രാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ്‍കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരൻ, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, മെറിൻ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മൊഹമ്മദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം രജനികാന്തിന്റെ ജയിലറിന്റെ സംവിധായകൻ നെല്‍സണ്‍ ആണ് എന്നതിനാലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ഫിലമെന്റ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്.

കവിൻ പേരില്ലാത്ത ഒരു യാചകനായിട്ടായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്. കവിന്റെ പ്രകടനത്തെ നിരൂപകര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ നല്ല അഭിപ്രായമായിരുന്നില്ല സിനിമയ്‍ക്ക് തിയറ്റററുകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്ലഡി ബഗ്ഗര്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രം പ്രേക്ഷകരില്‍ സ്വീകാര്യതയുണ്ടാക്കുന്നുവെന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

Read More: ഹനുമാൻ ഹിറ്റ്, നായകന്റെ പുതിയ ചിത്രത്തിന് വൻ ഡീല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍