
തെന്നിന്ത്യയില്‍ ഒരു കാലത്ത് സൂപ്പര്‍ നായികയായിരുന്നു ഖുശ്‍ബു. സിനിമയില്‍ വളരെ സജീവമല്ലെങ്കിലും ഖുശ്‍ബു വിവിധ ഭാഷകളില്‍ അഭിനയരംഗത്ത് തുടരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഖുശ്‍ബു. ഇപ്പോഴിതാ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിക്കൊപ്പമുള്ള ഒരു ഫോട്ടോ ഖുശ്‍ബു പങ്കുവെച്ചതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളില്‍ ഏറ്റവും ഇഷ്‍ടപ്പെട്ട ഒന്ന് എന്നാണ് ഖുശ്‍ബു ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. 95 കാലഘട്ടത്തിലേതാണ് ഭര്‍ത്താവിനും ഒന്നിച്ചുള്ള ഫോട്ടോ എന്നും ഖുശ്‍ബു ക്യാപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നു. 2000 മാര്‍ച്ചില്‍ ആണ് ഖുശ്‍ബുവും സുന്ദര്‍ സിയും വിവാഹിതരായത്. തന്റെ ആദ്യ ചിത്രമായ 'മുറൈമാമന്റെ' ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്. രണ്ട് മക്കളാണ് സുന്ദര്‍ സി - ഖുശ്‍ബു ദമ്പതിമാര്‍ക്കുള്ളത്. അവന്തികയും അനന്തിതയും. കോണ്‍ഗ്രസ് പ്രവര്‍ത്തകയായി രാഷ്‍ട്രീയത്തില്‍ സജീവമായിരുന്ന ഖുശ്‍ബു ഇപ്പോള്‍ ബിജെപിയിലാണ്.
അടുത്തിടെ 'വരിശ്' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ വരിശില്‍ ഖുശ്‍ബുവും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്‍തു. വിജയ് നായകനാകുന്ന ചിത്രമായതിനാല്‍ 'വരിശി'ല്‍ ഖുശ്‍ബു അഭിനയിക്കുന്നുവെന്ന പ്രചാരണം വൻ വാര്‍ത്താ പ്രാധാന്യവും നേടി. ഇക്കാര്യത്തില്‍ വിശദീകരണവുമായി ഒടുവില്‍ ഖുശ്‍ബു തന്നെ രംഗത്ത് എത്തുകയായിരുന്നു.
ഒരു തെലുങ്ക് ചിത്രത്തില്‍ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് സമീപത്തെ 'വരിശി'ന്റെ സെറ്റിലും പോയത്. അവിടെ നിന്ന് ശരത്‍കുമാറിന്റെയും പ്രഭുവിന്റെയും ഒപ്പം ഫോട്ടോ എടുത്തത്. 'വരിശു'മായി താൻ സഹകരിക്കുന്നില്ലെന്നും ചിത്രത്തെ കുറിച്ച് താൻ കുടുതല്‍ സംസാരിക്കുന്നില്ല എന്നും മാധ്യമപ്രവര്‍ത്തകരോട് ഖുശ്‍ബു വ്യക്തമാക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ