
കന്നഡ താരമാണെങ്കിലും നടൻ കിഷോർ കുമാർ ഇന്ന് മലയാളികൾ ഉൾപ്പടെ ഉള്ളവർക്ക് ഏറെ പ്രിയങ്കരനാണ്. ഏത് ഭാഷയിലും കണ്ണുംപൂട്ടി കാസ്റ്റ് ചെയ്യാവുന്ന നടനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. അങ്ങ് ഹോളിവുഡിലേക്ക് പറഞ്ഞുവിട്ടാലും ആൾ സ്ക്രീനിൽ നിറഞ്ഞുനിൽക്കും. ഭാഷയുടെ അതിർവരമ്പുകൾ തന്റെ ശരീരഭാഷയെ കയ്യാമം ചെയ്യാൻ അനുവദിക്കാതെ മുന്നേറുന്ന കിഷോറിന്റെ വ്യക്തി ജീവിതം വളരെ 'ഓർഗാനിക്കാണ്'. അതേ എത്ര തിരക്കായാലും കൃഷിയുമായി ഇണങ്ങി ജീവിക്കുന്ന ആളാണ് കിഷോർ.
ബാഗ്ലൂർ ബന്നാർഗഡ്ഡിൽ ആണ് കിഷോറിന്റെ ഫാം ഉള്ളത്. സിനിമ കഴിഞ്ഞാൽ കിഷോർ അധിക നേരവും ചെലവിടുന്നത് ഇവിടെ തന്നെയാണ്. ഒരു കാർഷിക കുടുംബത്തിൽ നിന്നും വരുന്ന ആളാണ് ഞാൻ. ഒത്തിരി വസ്ത്തുക്കളും ഞങ്ങൾ ഉണ്ട്. അതിൽ കുറച്ച് അടുത്തകാലത്താണ് തനിക്ക് കിട്ടുന്നതെന്നും അങ്ങനെ കൃഷിയുമായി തന്നെ മുന്നോട്ട് പോകുകയാണെന്നും കിഷോർ ബിഹൈൻഡ് വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പശുക്കളാണ് കിഷോറിന്റെ ഏറ്റവും പ്രിയപ്പെട്ടവർ. അവർക്കായി വീടിന് അകത്ത് തന്നെ തൊഴുത്ത് കെട്ടിയിട്ടുമുണ്ട് താരം. പശുക്കളോട് ചേർന്ന് ജീവിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും അതുകൊണ്ടാണ് വീടിനകത്ത് തന്നെ തൊഴുത്ത് കെട്ടിയതെന്നും കിഷോർ പറയുന്നു. ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണെന്നും അഭിമുഖത്തിൽ കിഷോർ പറഞ്ഞു. കോഴി, കാളകൾ, പച്ചക്കറി, വിവിധ തരം പഴവർഗങ്ങൾ തുടങ്ങിയവയും കിഷേറിന്റെ കൃഷിത്തോട്ടത്തിൽ ഉണ്ട്.
നായകൻ വീണ്ടും വരാർ..; രണ്ട് മാസം മുൻപ് 'ദൃശ്യം' പടിയിറങ്ങി, എൻട്രിയായി 'നേര്', അതും സെയിം കോമ്പോ !
പൊള്ളാതവൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് കിഷോർ. കന്നഡ നടനാണെങ്കിലും തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള അദ്ദേഹം അടുത്ത കാലത്ത് ഏറെയും പൊലീസ് വേഷങ്ങളിലാണ് എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് ആണ് നടന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ മലയാള സിനിമ. കുറച്ച് സീനുകളിലെ ഉള്ളൂവെങ്കിലും ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ