'58 വർഷം, സമ്പന്നമായ ജീവിതം'; പിറന്നാളാഘോഷിച്ച് കൃഷ്‍ണകുമാർ‌, ആശംസകളുമായി മക്കൾ

Published : Jun 13, 2026, 03:21 PM IST
Krishnakumar

Synopsis

തന്നെ വഴക്കു പറയുന്നതുപോലെ അഭിനയിക്കുന്നത് കുട്ടിക്കാലത്ത് മാതാപിതാക്കളുടെ വിനോദമായിരുന്നു എന്നും അപ്പോൾ താൻ കരയുമായിരുന്നു എന്നും അഹാന പറയുന്നു.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്‍ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. എല്ലാവർക്കും പ്രത്യേകം ഫാൻ ബേസുമുണ്ട്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്‍ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. പൊതുപ്രവർത്തനവുമായി കൃഷ്‍ണകുമാർ തിരക്കിലാണെങ്കിലും ഭാര്യ സിന്ധു കൃഷ്‍ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. കൃഷ്‍ണകുമാറിന്റെ ജൻമദിനത്തിൽ മക്കൾ പങ്കുവെച്ച പോസ്റ്റുകളും ശ്രദ്ധ നേടുകയാണ്. മൂന്നാമത്തെ മകൾ ഇഷാനിയാണ് ഇത്തവണ കൃഷ്‍ണകുമാറിന്റെ പിറന്നാൾ കേക്ക് തയ്യാറാക്കിയത്.

''പിറന്നാളാശംസകൾ അച്ഛാ... എല്ലായ്പ്പോളും ഞങ്ങളെ പിന്തുണക്കുന്നതിന് നന്ദി, ഞങ്ങൾക്ക് ആവശ്യമുള്ളപ്പോളെല്ലാം കൂടെയുണ്ടാകുന്നതിന് നന്ദി. ഇത്തവണ അച്ഛന്റെ പിറന്നാൾ‌ കേക്ക് ഉണ്ടാക്കാനായതിൽ അതിലേറെ സന്തോഷം'', എന്നാണ് ഇഷാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കൃഷ്‍ണകുമാറിനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്ന ഇളയ മകൾ ഹൻസികയുടെ പിറന്നാളാശംസ. കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുതന്നെയാണ് അഹാനയും കൃഷ്‍ണകുമാറിന് ആശംസകൾ നേർന്നത്. തന്നെ വഴക്കു പറയുന്നതുപോലെ അഭിനയിക്കുന്നത് കുട്ടിക്കാലത്ത് മാതാപിതാക്കളുടെ വിനോദമായിരുന്നു എന്നും അപ്പോൾ താൻ കരയുമായിരുന്നു എന്നും അഹാന പറയുന്നു. അങ്ങനെയൊരു നിമിഷത്തിന്റെ ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നതും. പിറന്നാളാശംസകൾ അച്ഛാ, അച്ഛനെ ഒരു മുത്തച്ഛനായിക്കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം എന്നാണ് ദിയ കുറിച്ചത്. കൃഷ്‍ണകുമാറിനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രവും മകൻ ഓമി കൃഷ്‍ണകുമാറിനൊപ്പം നിൽക്കുന്ന ചിത്രവും ദിയ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.

''58 വർഷം... എല്ലാം കൊണ്ടും സമ്പന്നമായ ജീവിതം.. മാതാപിതാക്കൾക്കൊപ്പം ജീവിച്ചു... സഹോദരൻ, ഭാര്യ, മക്കൾ, കൊച്ചുമകൻ, സ്നേഹം നിറഞ്ഞ ശക്തരായ സുഹൃത്തുക്കൾ.. ഇവരോടൊപ്പം ആഹ്ലാദവും ആരോഗ്യകരവും നിറഞ്ഞ അനുഗ്രഹീതമായ ജീവിതം സമ്മാനിച്ച ദൈവത്തിനു നന്ദി'', എന്നാണ് കൃഷ്‍ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പരിമള ആൻഡ് കോ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്
'ടിനിയ്ക്ക് മാപ്പ് പറഞ്ഞ് തടിയൂരാം, 10 കോടിയുടെ മാന്യത ലക്ഷ്മി പ്രിയയ്ക്കുണ്ടോ ?'; അൻസിബയെ പിന്തുണച്ച് സംവിധായകൻ