
അടുത്തിടെയാണ് നടനും സ്റ്റേജ് കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. സ്ട്രോക്ക് വന്നതിനെത്തുടർന്ന് മാസങ്ങൾ ആയി ചികിത്സയിലായിരുന്നു താനെന്നാണ് ഉല്ലാസ് വെളിപ്പെടുത്തിയത്. വാക്കിങ്ങ് സ്റ്റിക്കിന്റെ സഹായത്തോടെയായിരുന്നു ഉല്ലാസ് വേദിയിലെത്തിയത്. സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്രയും അന്ന് ഉല്ലാസിനൊപ്പം ഉണ്ടായിരുന്നു.
ചികിത്സയൊക്കെ നന്നായി പോകുന്നെന്നും ആ വീഡിയോ പുറത്തു വന്നതിനു ശേഷം സിനിമാ മേഖലയിൽ നിന്നടക്കം ഒരുപാടാളുകൾ സഹായം വാഗ്ദാനം ചെയ്തെന്നും പറയുകയാണ് ലക്ഷ്മിയിപ്പോൾ. മഞ്ജു വാര്യർ അടക്കം തന്നെ വിളിച്ചിരുന്നു എന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
''ആ വീഡിയോ വന്ന ശേഷം ഒരുപാട് നല്ല കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനു ശേഷമാണ് 90 ശതമാനം ആളുകള്‍ക്കും ഉല്ലാസ് ചേട്ടന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് മനസിലായത്. വീഡിയോ കണ്ട് മഞ്ജു ചേച്ചി (മഞ്ജു വാര്യര്‍) വിളിച്ചിരുന്നു. ചേച്ചിയെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞു. നടന്‍ ബാല, പക്രു ചേട്ടന്‍, നാദിര്‍ഷ എന്നിവരൊക്കെ വിളിച്ചിരുന്നു. ചേട്ടന്റെ ഫിസിയോതെറാപ്പി ഒരു ബ്രാന്‍ഡ് ഏറ്റെടുത്തു. അങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍ ഉണ്ടായി.
വാക്കിംഗ് സ്റ്റിക്ക് ഇല്ലാതെ തന്നെ ഉല്ലാസ് ചേട്ടൻ നടന്നു തുടങ്ങി. 28-ാം തീയതി ഞാന്‍ ഉല്ലാസ് ചേട്ടനെ കാണാന്‍ പോകുന്നുണ്ട്. ഒരുപാട് പ്രേക്ഷകരുടെ പ്രാര്‍ത്ഥനയുടെ ഫലമാണിത്. ഉല്ലാസ് ചേട്ടന്റെ ഭാര്യ ദിവ്യ എന്നെ വിളിച്ച് ഒരുപാട് പേര്‍ പുഷ്പാര്‍ച്ചന നടത്തിയ രസീത് കാണിച്ചു തന്നു. ആരാണ് എന്നൊന്നും അറിയില്ല. വാട്‌സാപ്പില്‍ ഇങ്ങനെ ഒരുപാടു പേര്‍ അയച്ചു കൊണ്ടിരിക്കുകയാണ്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്‍മി നക്ഷത്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക