ലാലു അലക്സ്‌ പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം'; ടൈറ്റിൽ ലുക്ക് പുറത്തിറക്കി

Published : Aug 28, 2022, 06:00 PM IST
ലാലു അലക്സ്‌ പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം'; ടൈറ്റിൽ ലുക്ക് പുറത്തിറക്കി

Synopsis

ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്‌സ് മുഴുനീള വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. 

ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്‌സ് മുഴുനീള വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി.  ഇമ്പം എന്നാണ് ചിത്രത്തിന്‍റെ പേര്. ശ്രീജിത്ത് ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്രയാണ് നിര്‍മ്മാണം.  ലാലു അലക്സിനെ കൂടാതെ ദീപക് പറമ്പോള്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കലേഷ്‌ രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങി നിരവധി അഭിനേതാക്കളും ഇമ്പത്തിൽ അണിനിരക്കുന്നുണ്ട്. 

ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനറാണ്. അതിരനിലെ 'പവിഴമഴ' പോലെയുള്ള മനോഹര ഗാനങ്ങൾക്ക് ഈണം നൽകിയ ജയഹരിയാണ് സംഗീതം ഒരുക്കുന്നത്.

‌വിസ്മയിപ്പിക്കാൻ മോഹൻലാല്‍, 'ബറോസ്' എത്തുക 15 മുതൽ 20 ഭാഷകളിൽ

ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് കുടശ്ശെരില്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്‌: ആഷിഫ്‌ എടയാടന്‍, കോസ്ട്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്ട്രോളർ: ഷബീര്‍ മലവെട്ടത്ത്, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: അബിന്‍ എടവനക്കാട്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻ: ഷിബിൻ ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം