അഹങ്കാരിയെന്ന് വിളിക്കും, ചിലർ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും, അഭിമാനം; കമന്റുകൾക്ക് മാധവിന്റെ മറുപടി

Published : Sep 16, 2024, 11:23 AM ISTUpdated : Sep 16, 2024, 11:25 AM IST
അഹങ്കാരിയെന്ന് വിളിക്കും, ചിലർ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും, അഭിമാനം; കമന്റുകൾക്ക് മാധവിന്റെ മറുപടി

Synopsis

സിനിമയിൽ വന്നപ്പോൾ അച്ഛൻ നൽകിയ ഉപദേശങ്ങളെ കുറിച്ചും മാധവ് സംസാരിച്ചു.

ഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട്. മാധവ് സുരേഷ്. അതെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയുടെ ഇളയ മകൻ. കുമ്മാട്ടിക്കളി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളാണ് മാധവ് ഇപ്പോൾ ചർച്ചാ വിഷയം ആകാൻ കാരണം. ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞാണ് മാധവ് കയ്യടി നേടിയത്. ഇതിന് പിന്നാലെ അഹങ്കാരി, പൃഥ്വിരാജിനെ പോലെ എന്നൊക്കെയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഈ പരാമർശങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാധവ്. 

"നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാർ തന്നെയാണ് രാജു ചേട്ടൻ(പൃഥ്വിരാജ്). അദ്ദേഹത്തെ പോലെ കാലിബറുള്ള, ഇരുപത് വർഷമായി ഇൻസ്ട്രിയിലുള്ള ഒരാളുമായി എന്നെ താതമ്യം ചെയ്യുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അതെനിക്ക് ഒളിപ്പിച്ച് വയ്ക്കാൻ പറ്റത്തില്ല. സ്റ്റാർട്ടിം​ഗ് ലെവലിൽ നിൽക്കുന്ന എന്നെ താരതമ്യം ചെയ്യുന്നത് ഇരുപത് വർഷത്തിലധികം എക്സ്പീരിയൻസുള്ള സ്റ്റാറുമായിട്ടാണ്. അഹങ്കാരം, കോൺഫിഡൻസ് എന്ന് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയത്തില്ല. ഞാൻ ഇങ്ങനെയാണ്. എന്നെ മനുഷ്യനായാണ് ഞാൻ കാണുന്നത്. എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അതിന് വ്യക്തമായി ഉത്തരം കൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്. അതു ഞാൻ ചെയ്യുന്നു. നമ്മൾ മനുഷ്യരാണ് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണ്. ചിലർ നല്ല കുട്ടി, സ്പുടതയോടെ കാര്യങ്ങൾ പറയുന്നു എന്ന് പറയും. ചിലർ അഹങ്കാരി എന്ന് വിളിക്കും. ചിലരെന്നെ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും വിളിക്കും. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ", എന്നാണ് മാധവ് പറഞ്ഞത്. 

ഓണം കെങ്കേമമാക്കാൻ 'ഓണനിലാപ്പൂവേ..'; മനോഹാര മെലഡിയുമായി നവ്യയുടെ മാതംഗി പ്രൊഡക്ഷന്‍സ്

സിനിമയിൽ വന്നപ്പോൾ അച്ഛൻ നൽകിയ ഉപദേശങ്ങളെ കുറിച്ചും മാധവ് സംസാരിച്ചു. "ഏതൊരു അച്ഛനും മകന് കൊടുക്കുന്ന ഉപദേശങ്ങൾ മാത്രമെ എനിക്ക് കിട്ടിയിട്ടുള്ളൂ. അല്ലാതെ ഒരു സിനിമാകാരന്റെ ഉപദേശങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. നന്നായി പ്രിപ്പേർഡ് ചെയ്യുക. സ്വന്തമായി ആത്മവിശ്വാസം ഉണ്ടാകുക. സുരേഷ് ദഗോപി എന്ന ടാ​ഗ് വഴിയാണ് ഞാൻ വന്നതെങ്കിലും സംവിധായകനും നിർമാതാക്കളും ഒരു സിനിമയ്ക്കായി എന്നെ എടുത്തിട്ടുണ്ടെങ്കില്‍ അതെന്റെ വാല്യുവിന് വേണ്ടിയിട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ ഉണ്ടെങ്കിലെ എനിക്ക് പെർഫോം ചെയ്യാൻ പറ്റൂ. അല്ലാതെ സുരേഷ് ​ഗോപിയുടെ മോനായി എനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പറ്റത്തില്ല", എന്ന് മാധവ് പറയുന്നു. ഓൺലൈൻ യുട്യൂബ് ചാനലുകളോട് ആയിരുന്നു നടന്റെ പ്രതികരണം.   

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ