'റോസാപ്പൂ പുഞ്ചിരി'യുമായി മാളവിക മോഹനൻ, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

Published : Jul 18, 2023, 03:12 PM IST
'റോസാപ്പൂ പുഞ്ചിരി'യുമായി മാളവിക മോഹനൻ, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

Synopsis

മാളവിക മോഹനൻ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.  

തെന്നിന്ത്യൻ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് മാളവിക മോഹനൻ. മാളവിക ഒരുപാട് സിനിമകള്‍ ചെയ്‍തില്ലെങ്കിലും കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്‍തമായിരുന്നു. വിജയ് അടക്കമുള്ള താരങ്ങളുടെ വമ്പൻ ചിത്രങ്ങളില്‍ നായികയാകാനുമായി. മാളവിക മോഹനൻ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'ക്രിസ്റ്റി' എന്ന ചിത്രമാണ് മാളവിക മോഹനന്റേതായി അവസാനമായി പ്രദര്‍ശനത്തിനെത്തിയത്. നവാഗതനായ ആല്‍വിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രം വൻ ഹിറ്റായിരുന്നു.

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഥ ആൽവിൻ ഹെൻറിയുടേത് തന്നെ. മാത്യു, ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ് കുറുപ്പ് , വീണാ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രദീപ് ഗോപിനാഥ്.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്.  കലാസംവിധാനം സുജിത് രാഘവ് ആണ്. ഗാനരചന അൻവർ അലി, വിനായക് ശശികുമാർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസും ആണ്.

Read More: 'ഡേറ്റിംഗ് ആപ്പിലൊന്നും പോകേണ്ട', സാധികയെ വിവാഹം കഴിക്കണമെന്ന് അവതാരകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്