
ധനുഷ് നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് കര. കരയില്‍ മലയാളി താരം മമിതയാണ് നായികയായി എത്തുന്നത്. മമിതയെ കരയില്‍ നായികയാക്കിയതിന് തമിഴ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഇരുണ്ട നിറക്കാരിയാവാൻ മമിതയുടെ മുഖത്ത് ബ്രൗണ്‍ നിറം പൂശി എന്നതാണ് വിമര്‍ശനങ്ങള്‍. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മമിത.
എന്റെ മുന്നില്‍ വന്ന അവസരം ഞാന്‍ സ്വീകരിക്കുകയാണ് ചെയ്‍തത്. ഒരു അഭിനേത്രി ആയിരിക്കുമ്പോള്‍ എല്ലാത്തരം വേഷങ്ങളും ലഭിക്കണം, അത് ചെയ്‍തു നോക്കണം എന്നാണല്ലോ. അങ്ങനെ ഒരു അവസരം ലഭിക്കുമ്പോള്‍ അത് ചെയ്യാനായി ശ്രമിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ആര് വേണം ഇന്ന റോള്‍ ചെയ്യാന്‍ എന്നത് പൂര്‍ണമായും ആ സിനിമയുടെ മേക്കേഴ്‍സിന്റെ തെരഞ്ഞെടുപ്പാണ്. അങ്ങനെ നമ്മളെ തിരഞ്ഞെടുക്കുന്നത് അനീതിയാണ് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ജോലി ചെയ്‍ത് നമ്മള്‍ നേടിയെടുക്കുന്നതാണ്, ചെയ്യാന്‍ പറ്റും എന്ന വിശ്വാസം. അതുകൊണ്ടാണ് അവസരം ലഭിക്കുന്നത്. കര എന്ന സിനിമയെ സംബന്ധിച്ചാണെങ്കില്‍, അത്തരമൊരു ചുറ്റുപാടില്‍ ജീവിയ്ക്കുന്ന സ്ത്രീകള്‍ക്ക് തന്നെ കണ്ടതിന് ശേഷം നമ്മളിലൊരാളാണ് അവള്‍ എന്ന് കണ്‍വിന്‍സ് ചെയ്യാന്‍ എനിക്ക് സാധിച്ചാല്‍, അതാണ് എന്റെ വിജയം. അത് ഒരു അഭിനേത്രി എന്ന നിലയിലെ എന്റെ നേട്ടമാണ്. അത് മാത്രമല്ല, ഇത്തരം മാറ്റങ്ങള്‍ അതിരുകള്‍ മറികടക്കുന്നു എന്നത് കൂടെയാണ്. മറ്റൊരു ഭാഷയില്‍ നിന്ന് അഭിനയിച്ച് തെളിയിക്കുക എന്നത് ഒരു കടമ്പയാണ്. എന്നെ സംബന്ധിച്ച് എന്റെ അതിരുകള്‍ മറികടന്ന് അഭിനയിക്കുക എന്നത് എന്റെ കടമയാണ്, എന്റെ ഉത്തരവാദിത്വമാണ്.
സൂര്യ നായകനാകുന്ന വിശ്വനാഥ് ആൻഡ് സണ്‍സ് എന്ന സിനിമയിലും നായിക മമിതയാണ്. വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയിലും മമിത നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡിലും നായിക മമിതായിരുന്നു. ഡ്യൂഡ് ആഗോള ബോക്സ് ഓഫീസില്‍ 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ