
ഷൂട്ടിംഗ് തുടങ്ങിയില്ലെങ്കിലും ഇതിനോടകം വൻ ഹൈപ്പ് നേടിയ സിനിമയാണ് 'തലൈവർ 171'. രജനികാന്തിന്റെ കരിയറിലെ 171മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലോകേഷ് കനകരാജ് ആണ്. ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ചില താരങ്ങളുടെ പേരുകളും ഉയർന്നു കേൾക്കുന്നുമുണ്ട്. അക്കൂട്ടത്തിലെ പ്രധാന പേരാണ് നടൻ മമ്മൂട്ടിയുടേത്. ദളപതി എന്ന ചിത്രത്തിന് ശേഷം രജനികാന്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമാണ്. ഈ അവസരത്തിൽ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി.
"അത്തരത്തിലുള്ള വാർത്തകൾ ഞാനും കേട്ടിരുന്നു. അതിൽ സത്യമൊന്നു ഇല്ല. നമുക്ക് ഇതൊക്കെ പോരെ. സിനിമയിലേക്ക് വിളിക്കട്ടെ, അപ്പോൾ ആലോചിക്കാം. ഇതുവരെ എന്തായാലും വിളിച്ചിട്ടില്ല. എനിക്ക് അവരെ ഒന്നും പരിചയവും ഇല്ല. ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നതിൽ കുഴപ്പമൊന്നും ഇല്ല. കിട്ടിയാൽ കൊള്ളാം .ഇല്ലെങ്കിലും കുഴപ്പമൊന്നും ഇല്ല", എന്നാണ് തലൈവർ 171നെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. കാതൽ എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം.
നേരത്തെ രജനികാന്തിന്റെ ജയിലർ എന്ന സിനിമയിലേക്ക് മമ്മൂട്ടിയെ നിശ്ചയിച്ചിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന പ്രതിനായക കഥാപാത്രമായിട്ട് ആയിരുന്നു അത്. എന്നാൽ വില്ലനായത് കൊണ്ടും രജനികാന്തുമായി ഫൈറ്റ് സീനൊക്കെ വരുന്നത് കൊണ്ടും അണിയറ പ്രവർത്തകർ വേണ്ടെന്ന് വയ്ക്കുക ആയിരുന്നു.
'ജവാൻ' അറ്റ്ലിക്ക് നൽകിയ വൻ വിജയം, ആവർത്തിക്കുമോ പാ രഞ്ജിത് ? സൂപ്പർ താരം നായകനാകും !
അതേസമയം, തലൈവർ 171ൽ വില്ലനാകാൻ രാഘവ ലോറൻസ് വരുമെന്ന് അടുത്തിടെ റിപ്പോർട്ട് ഉണ്ടായിരുന്നു. പൃഥ്വിരാജിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. എന്തായാലും ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാൽ മാത്രമെ ഇക്കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കുള്ളൂ. നിലവിൽ തലൈവര്‍ 170ൽ ആണ് രജനികാന്ത് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..