മകള്‍ക്കൊപ്പവും ആക്ഷനില്‍ ആറാടാൻ ഷാരൂഖ്, ഇതാ കിംഗിന്റെ പുത്തൻ അപ്‍ഡേറ്റ്

Published : Nov 21, 2023, 01:33 PM IST
മകള്‍ക്കൊപ്പവും ആക്ഷനില്‍ ആറാടാൻ ഷാരൂഖ്, ഇതാ കിംഗിന്റെ പുത്തൻ അപ്‍ഡേറ്റ്

Synopsis

സുഹാനയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം ചര്‍ച്ചയാകുന്നു.

മകള്‍ക്കൊപ്പം ഷാരുഖ് ഖാനും എത്തുന്ന ചിത്രമാണ് കിംഗ്. സംവിധാനം നിര്‍വഹിക്കുന്നത് സുജയ് ഘോഷാണ്. കിംഗിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. കിംഗിന്റെ ചിത്രീകരണം ജനുവരിയില്‍ ആയിരിക്കു തുടങ്ങുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

കിംഗ് ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്. സുഹാന ഖാനും ഷാരൂഖും ഒന്നിച്ചെത്തുന്ന ചിത്രം ആക്ഷന് വലിയ പ്രധാന്യമുള്ള ഒന്നായിരിക്കും. എന്താണ് പ്രമേയം എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഷാരൂഖ് ഖാൻ നായകനായ പഠാന്റെ സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് ആയിരിക്കും കിംഗിന്റെ ആക്ഷൻ രംഗങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുക.

ദ ആര്‍ച്ചീസാണ് സുഹാനയുടെ അരങ്ങേറ്റ ചിത്രമായി റിലീസ് ചെയ്യാനിരിക്കുകയാണ്. ഷാരൂഖ് ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രം ജവാൻ വൻ ഹിറ്റായി മാറിയിരുന്നു. നെറ്റ്‍ഫ്ലിക്സിലും ഷാരൂഖ് ഖാൻ നായകനായ ചിത്രം കാഴ്‍ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം നടത്തുകയാണ് എന്നാണ് ഒടിടി പ്ലാറ്റ്‍ഫോമിന്റെ തന്നെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഗ്ലോബല്‍ ടോം ടെന്നില്‍ ഷാരൂഖ് ചിത്രം ജവാൻ നിലവിലെ കണക്കനുസരിച്ച് നോണ്‍ ഇംഗ്ലിഷ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ്.

ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി രൂപയിലധികം നേടി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. ഇതാദ്യമായിട്ടാണ് നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും. ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി രാഷ്‍ട്രീയ സന്ദേശം പകരുന്നതുമാണ് ജവാൻ. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലൻ. സഞ്‍ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങിയരും കഥാപാത്രങ്ങളായി.

Read More: ആ അപ്‍ഡേറ്റ് എത്തി, ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ ആവേശമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും