മമ്മൂട്ടി ചേട്ടന്റെ കഥ ഇതാണ്..; അന്ന് റോളക്സ് എങ്കിൽ ഇന്ന് ആസിഫിന്റെ സ്നേഹ​ ചുംബനം, മനംനിറഞ്ഞ് ടീം രേഖാചിത്രം

Published : Jan 12, 2025, 05:35 PM ISTUpdated : Jan 12, 2025, 05:44 PM IST
മമ്മൂട്ടി ചേട്ടന്റെ കഥ ഇതാണ്..; അന്ന് റോളക്സ് എങ്കിൽ ഇന്ന് ആസിഫിന്റെ സ്നേഹ​ ചുംബനം, മനംനിറഞ്ഞ് ടീം രേഖാചിത്രം

Synopsis

കേക്ക് മുറിച്ച് സ്നേഹം പങ്കിട്ട ശേഷം മമ്മൂട്ടി പോവുകയും ചെയ്തു. 

രേഖാചിത്രം എന്ന ആസിഫ് അലി ചിത്രത്തിന്റെ വിജയത്തിൽ പങ്കുചേർന്ന് നടൻ മമ്മൂട്ടി. സ്റ്റൈലിഷ് ലുക്കിൽ രേഖാചിത്രം ടീമിനൊപ്പം എത്തിയ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. രേഖാചിത്രം റിലീസായതിന് പിന്നാലെ ശ്രദ്ധനേടിയൊരു വാക്കാണ് മമ്മൂട്ടി ചേട്ടൻ. അതിന്റെ യഥാർത്ഥ കഥ എന്താണെന്ന് പറഞ്ഞും സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശംസകൾ ഏകിയുമാണ് മമ്മൂട്ടി പോയത്. 

'ഈ സിനിമയിൽ ഞാൻ രണ്ട് വാക്കേ സംസാരിച്ചിട്ടുള്ളൂ. സിനിമയ്ക്ക് കഥയുടെ കഥയുടെ കഥയുടെ കഥയുണ്ട്. സിനിമയിൽ വന്ന കാലത്ത് വുഡ് ലാന്റ് ഹോട്ടലിന്റെ അഡ്രസ് ആയിരുന്നു നാനയിൽ കൊടുത്തിരുന്നത്. ആരാധകരുടെ കത്തുകൾ തുടങ്ങിയ കാലമായിരുന്നു അത്. ഷൂട്ടിം​ഗ് കഴിഞ്ഞ് റൂമിൽ എത്തുമ്പോൾ ഒരു ചാക്ക് നിറയെ കത്തുകളുണ്ടാകും. അന്ന് ശ്രീനിവാസൻ എന്റെ മുറിയിലെ നിത്യ സന്ദർശകനായിരുന്നു. ഒഴിവു സമയങ്ങളിൽ ശ്രീനിവാസനാണ് കത്തുകൾ വായിക്കുന്നത്. ആ കത്തുകളിൽ ഒന്നാണ് 'പ്രിയപ്പെട്ട മമ്മൂട്ടി ചോട്ടന്'. ആ കഥയാണ് പിന്നീട് മുത്താരം കുന്ന് പി ഒയിൽ ശ്രീനിവാസൻ ഉൾപ്പെടുത്തിയത്. അതാണ് മമ്മൂട്ടി ചേട്ടന്റെ കഥ. രേഖാചിത്രം വേറയാണ്. അന്ന് കത്തെഴുതിയ ആരാധകരിൽ ഒരാളാണ് പ്രധാന കഥാപാത്രം. കഥാതന്തുവാണ് രേഖാചിത്രവുമായി സഹകരിക്കാൻ കാരണം. സിനിമ വലിയ വിജയമാക്കി തന്ന പ്രേക്ഷകരോട് എന്റെ നന്ദി അറിയിക്കേണ്ട ചുമതല എനിക്കുണ്ട്. സിനിമ വിജയത്തിലേക്ക് കുതിക്കട്ടേന്ന് ആശംസിക്കുന്നു', എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

എന്ത് കൊടുത്താൽ മതിയാകും..; റോഷാക്കിന് മമ്മൂട്ടിയുടെ റോളക്സ്, രേഖാചിത്രത്തിന് ആസിഫ് തിരിച്ചെന്ത് കൊടുക്കും ?

പിന്നാലെ 'റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് തന്നു തിരിച്ചു എന്താ കൊടുക്കാ എന്നാ എല്ലാവരും ചോദിക്കുന്നെ', എന്ന് ആസിഫ് അലി പറഞ്ഞപ്പോൾ, കവിളത്തൊരു ഉമ്മയാണ് മമ്മൂട്ടി ആവശ്യപ്പെട്ടത്. പിന്നാലെ ആസിഫ് അത് നൽകുന്നുമുണ്ട്. തുടര്‍ന്ന് കേക്ക് മുറിച്ച് സ്നേഹം പങ്കിട്ട ശേഷം മമ്മൂട്ടി പോവുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു