കേരളത്തിൽ മാത്രം 13 കോടി, മൊത്തക്കണക്കിൽ പിള്ളേർക്ക് മുന്നിൽ മുട്ടുമടക്കി ! ആ മമ്മൂട്ടി പടം ഇനി ഒടിടിയിലോ?

Published : Jun 03, 2025, 07:45 AM ISTUpdated : Jun 03, 2025, 08:06 AM IST
കേരളത്തിൽ മാത്രം 13 കോടി, മൊത്തക്കണക്കിൽ പിള്ളേർക്ക് മുന്നിൽ മുട്ടുമടക്കി ! ആ മമ്മൂട്ടി പടം ഇനി ഒടിടിയിലോ?

Synopsis

ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം. 

ലയാളത്തിന്റെ പ്രിയ താരമാണ് മമ്മൂട്ടി. സഹതാരമായി തുടങ്ങി ഇന്ന് മലയാള സിനിമയുടെ തന്നെ നെറുകയിൽ നിൽക്കുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ബസൂക്ക. ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ വിഷു റിലീസായിട്ടായിരുന്നു തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. റിലീസ് ചെയ്ത് ഒരു മാസത്തോളം പിന്നിടുമ്പോൾ ബസൂക്കയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. 

റിപ്പോർട്ടുകൾ പ്രകാരം ജൂൺ 5ന് ബസൂക്ക ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുമെന്നാണ്. സീ 5നാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയതെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ബസൂക്ക റിലീസ് ചെയ്ത് ഒരു മാസത്തോളം പിന്നിട്ടതിന് ശേഷമാണ് ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുന്നത്. ‌

ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രമാണ് ബസൂക്ക. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 13.77 കോടി രൂപയാണ് ചിത്രം നേടിയത്. ആ​ഗോള തലത്തിൽ 26.3 കോടി നേടിയ ബസൂക്കയുടെ ഓവർസീസ് കളക്ഷൻ 11 കോടി രൂപയാണെന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ കണക്ക് നോക്കുകയാണെങ്കിൽ കർണാടക 78 ലക്ഷം, ആന്ധ്രാ-തെലുങ്കാന 11 ലക്ഷം, തമിഴ്നാട് 29 ലക്ഷം, റസ്റ്റ് ഓഫ് ഇന്ത്യ 35 ലക്ഷം എന്നിങ്ങനെയാണ് നേടിയിരിക്കുന്നത്. ആലപ്പുഴ ജിംഖാന, മരണമാസ് തുടങ്ങിയ സിനിമകൾക്ക് ഒപ്പമാണ് ബസൂക്കയും തിയറ്ററിൽ എത്തിയത്. ഇതിൽ നസ്ലെൻ ചിത്രം ആലപ്പുഴ ജിംഖാന വിഷു വിന്നറാകുകയും ചെയ്തിരുന്നു. 65.2 കോടിയാണ് നസ്ലെൻ പടത്തിന്റെ ആ​ഗോള കളക്ഷൻ.  

അതേസമയം, മമ്മൂട്ടി മറ്റൊരു ചിത്രമായ ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സും ഒടിടി റിലീസിനായി കാത്തുനിൽക്കുന്നുണ്ട്. ജൂൺ 23 ആകുമ്പോഴേക്കും പടം റിലീസ് ചെയ്തിട്ട് അഞ്ച് മാസമാകും. ഈ വേളയിൽ ഡൊമനിക് ഒടിടിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ​ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സംവിധാന ചിത്രം കൂടിയായിരുന്നു ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്