'നീതി ഒരു ഭ്രമമാണ്'; ദുരൂഹത ഉണര്‍ത്തി 'ക്രിസ്റ്റഫർ’ പോസ്റ്റര്‍

Published : Sep 22, 2022, 06:27 PM ISTUpdated : Sep 22, 2022, 06:32 PM IST
'നീതി ഒരു ഭ്രമമാണ്'; ദുരൂഹത ഉണര്‍ത്തി 'ക്രിസ്റ്റഫർ’ പോസ്റ്റര്‍

Synopsis

'ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. 

മ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫർ' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി. 'For Him, Justice is an Obsession' (അവനെ സംബന്ധിച്ചിടത്തോളം നീതി ഒരു ഭ്രമമാണ്) എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെയാണ് കാണാനാകുന്നത്. 'ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. 

ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്റെ പ്രത്യേകതയാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.  

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സാമന്തയുടെ നായകൻ ഉണ്ണി മുകുന്ദൻ; നടന് 'യശോദ' ടീമിന്റെ പിറന്നാൾ സർ‌പ്രൈസ്

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍