79 ദിവസത്തെ അധ്വാനം; 'ക്രിസ്റ്റഫറി'ന് പാക്കപ്, മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്‍ണന്‍

Published : Sep 29, 2022, 11:34 AM IST
79 ദിവസത്തെ അധ്വാനം; 'ക്രിസ്റ്റഫറി'ന് പാക്കപ്, മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്‍ണന്‍

Synopsis

റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

ടൻ മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ് 'ക്രിസ്റ്റഫർ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്‍ണന്‍ ആണ്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ക്രിസ്റ്റഫറിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയ വിവരം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. 

79 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിനാണ് ഇന്ന് പുലർച്ചെ 2 മണിക്ക് പാക്കപ് പറഞ്ഞിരിക്കുന്നതെന്ന് ബി ഉണ്ണികൃഷ്‍ണന്‍ ഫേസ്ബുക്കിൽ കുറിക്കുന്നു. 'ഇന്ന് പുലർച്ചെ 2 മണിക്ക് ഞങ്ങൾ ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂർത്തിയാക്കി. 79 ദിവസത്തെ ഷൂട്ട്. മമ്മൂക്ക 65 ദിവസം ക്രിസ്റ്റഫറിനൊപ്പം ഉണ്ടായിരുന്നു. നന്ദി, മമ്മൂക്ക. എന്റെ അഭിനേതാക്കൾക്കും സംഘത്തിനും ഒരു വലിയ നന്ദി', എന്നാണ് ഉണ്ണികൃഷ്ണൻ കുറിച്ചത്. 

സെപ്റ്റംബർ 23ന് ക്രിസ്റ്റഫറിന്റെ ഷൂട്ടിം​ഗ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. മമ്മൂട്ടിയോടൊപ്പം സിനിമ ചിത്രീകരിക്കുക എന്നത് ശരിക്കും മായികമായ അനുഭവമായിരുന്നുവെന്നാണ് അന്ന് സംവിധായകൻ കുറിച്ചിരുന്നത്. 'ബയോഗ്രഫി ഓഫ് എ വിജിലാന്‍റെ കോപ്പ്'എന്നാണ് മമ്മൂട്ടി പൊലീസ് ഉദ്യോ​ഗസ്ഥനായി എത്തുന്ന ചിത്രത്തിന്റെ ടാ​ഗ് ​ലൈൻ. 

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ആർ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

'ഉന്നാലെ മുടിയാത് തമ്പി'; ​'ഗോഡ് ഫാദർ' ട്രെയിലറിന് പിന്നാലെ ട്രെന്റായി 'ലൂസിഫർ കിക്ക്'

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രവും മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക
ചിത്രീകരിച്ചത് പൂര്‍ണ്ണമായും ഐ ഫോണില്‍; 'പഗിട കളി' തിയറ്റര്‍ റിലീസിന്