Asianet News MalayalamAsianet News Malayalam

'ഉന്നാലെ മുടിയാത് തമ്പി'; ​'ഗോഡ് ഫാദർ' ട്രെയിലറിന് പിന്നാലെ ട്രെന്റായി 'ലൂസിഫർ കിക്ക്'

ചിരഞ്ജീവിയുടെ മാസും ഫൈറ്റും കോർത്തിണക്കിയ ട്രെയിലർ ഞൊടിയിട കൊണ്ട് തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരു ദിവസം പൂർത്തിയാകുന്നതിന് മുൻപ് നാല് മില്യാൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്.

Chiranjeevi movie Godfather trailer compared to Mohanlal's Lucifer
Author
First Published Sep 29, 2022, 10:39 AM IST

ലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം സൂപ്പർ ഹിറ്റും കടന്ന് മെ​ഗാഹിറ്റായി മാറിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും പ്രഖ്യാപിക്കപ്പെട്ടു. മെ​ഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിന് ​ഗോഡ് ഫാദർ എന്ന പേരും നൽകി. ​ഗോഡ് ഫാദറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ചിരഞ്ജീവിയുടെ മാസും ഫൈറ്റും കോർത്തിണക്കിയ ട്രെയിലർ ഞൊടിയിട കൊണ്ട് തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരു ദിവസം പൂർത്തിയാകുന്നതിന് മുൻപ്  നാല് മില്യാൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. ഇതിനിടയിൽ ചിത്രത്തിലെ ഒരു സീനിനെ ലൂസിഫറിൽ മോഹൻലാൽ ചെയ്ത രം​ഗവുമായി താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ. 

ലൂസിഫറിൽ മയില്‍വാഹനം എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ മോഹൻലാൽ ചവിട്ടുന്നൊരു രം​ഗമുണ്ട്. ലൂസിഫർ പുറത്തിറങ്ങിയപ്പോൾ ഈ കിക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ സീൻ ചിരഞ്ജീവിയും ചെയ്തിട്ടുണ്ട്. പക്ഷേ മോഹൻലാൽ ചെയ്തത് പോലെ അല്ലെന്ന് മാത്രം. ഈ സീനിന്റെ സ്ക്രീൻഷോട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

ആ മാസ് കിക്ക് സീൻ മോഹൻലാലിന് അല്ലാതെ മറ്റാർക്കും ചെയ്യാൻ‌ സാധിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. 'ചെലരുടേത് ശരി ആകും എൻ്റെ എന്തായാലും ശരി ആയില്ല, മെയ് വഴക്കം അങ്ങനെ പൊട്ടെന്നൊന്നും കിട്ടില്ല ചിരു ചേട്ടാ, നമിക്കുന്നു ലാലേട്ടൻ, തെലുങ്ക് ലൂസിഫർ എടുക്കാൻ ഉപയോഗിച്ച പൈസ ഉണ്ടെങ്കിൽ മൂന്ന് ലൂസിഫർ എങ്കിലും ഇതിലും നന്നായി പൃഥ്വിരാദ് ചെയ്യുമായിരുന്നു, കാര്യം അദ്ദേഹം വലിയ മെ​ഗാസ്റ്റാർ ഒക്കെ ആണെങ്കിലും ഇതൊന്നും അങ്ങനെ കൂട്ടിയാൽ കൂടില്ല, താരതമ്യം ആവാം അത് മോഹൻലാലിനെ വെച്ച് വേണ്ടാ ആ ഒരു ലെവൽ ഒന്നും ഈ അണ്ണന്മാർക് ഇല്ല, ഉന്നാലെ മുടിയാത് തമ്പി', എന്നിങ്ങനെ പോകുന്നു കമന്റുകൾ. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ റോളില്‍ എത്തിയ സല്‍മാന്‍ ഖാനും ട്രോളുകളിൽ നിറയുന്നുണ്ട്. 

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'.  മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയൻതാരയാണ് നായികയായി എത്തുന്നത്.  നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

അരുൺ ഗോപി - ഉദയ്കൃഷ്ണ -ദിലീപ് ചിത്രത്തിന് ആരംഭം; നായികയായി തമന്ന

Follow Us:
Download App:
  • android
  • ios