
മലയാള സിനിമയിലെ റി റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ചിത്രം ഇന്നായിരുന്നു പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിൽ എത്തിയത്. വർഷങ്ങൾക്ക് മുൻപ് തിയറ്ററിൽ കണ്ടവർക്കും കാണാത്തവർക്കും പുതു തലമുറക്കാർക്കും പുത്തൻ ദൃശ്യവിരുന്നായിരുന്നു സിനിമ സമ്മാനിച്ചത്.
മമ്മൂക്ക എന്താണെന്ന് ഇപ്പോഴത്തെ പിള്ളേര് കാണട്ടെ എന്നാണ് സിനിമ കണ്ടിറിങ്ങിയ നടന്മാർ അടക്കമുള്ള പ്രേക്ഷകർ പറയുന്നത്. "പുതിയൊരു സിനിമ കണ്ടത് പോലെയാണ്. മലയാളത്തിൽ ഇങ്ങനെ ഒരു എപ്പിക് മൂവി ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ബഹുബലിയുമായി ഒരു വടക്കൻ വീരഗാഥയെ കമ്പയർ ചെയ്യാനാവില്ല. ബഹുബലിയൊരു ഗ്രാഫിക്സ് ആണ്. ഇതെല്ലാം ആർട്ട് ആണ്", എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം.
"മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥ. ഇപ്പോഴുള്ളവർക്കുള്ളൊരു സ്റ്റഡി ക്ലാസാണ് പടം. ഗംഭീരമായ തിയറ്റർ എക്സ്പീരിയൻസ്. മമ്മൂക്ക എന്താണെന്ന് ഇപ്പോഴത്തെ പിള്ളേര് വന്ന് കാണട്ടെ" എന്നാണ് നടമ്മാർ പറയുന്നത്.
"സിനിമയുടെ അവസാനം പറയുമ്പോലെ ഗുരുവേ നമ എന്നാണ് പറയാനുള്ളത്. നമുക്ക് മുന്നെ നടന്ന ഗുരുക്കന്മാർ. ഹരഹരൻ സാർ, എംടി സാർ, നിർമാതാക്കൾ അവരുടെ വലിയൊരു അധ്വാനം. ഇപ്പോഴുള്ള സിനിമാക്കാർക്ക് വിനയത്തോടെ, അത്ഭുതത്തോടെ മാത്രമെ ഈ സിനിമയെ നോക്കി കാണാൻ പറ്റു. ഒരു വലിയ കലാസൃഷ്ടിയാണത്", എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്.
ഒന്നാമൻ മോഹൻലാൽ, ഒൻപതാമനായി സ്ഥാനം ഉറപ്പിച്ച് ഉണ്ണി മുകുന്ദൻ; 50ന്റെ നിറവിൽ മാർക്കോ, ഇതുവരെ നേടിയത്
അതേസമയം, മമ്മൂട്ടിയുടെ നാലാമത്തെ സിനിമയാണ് റി റിലീസ് ചെയ്യുന്നത്. പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, വല്ല്യേട്ടന്‍, ആവനാഴി എന്നിവയായിരുന്നു മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി പടങ്ങൾ. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവയാണ് മോഹൻലാലിന്റേതായി റിലീസ് ചെയ്തത്. ഛോട്ടാ മുംബൈ എന്ന സിനിമ റി റിലീസിന് ഒരുങ്ങുന്നുവെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ