ചന്തുവിനെ തോൽപ്പിക്കാനാവില്ല..; ദൃശ്യവിസ്മയ പൊലിമയിൽ ഒരു വടക്കന്‍ വീരഗാഥ റി റിലീസ് ട്രെയിലർ

Published : Jan 26, 2025, 06:32 PM ISTUpdated : Jan 26, 2025, 08:09 PM IST
ചന്തുവിനെ തോൽപ്പിക്കാനാവില്ല..; ദൃശ്യവിസ്മയ പൊലിമയിൽ ഒരു വടക്കന്‍ വീരഗാഥ റി റിലീസ് ട്രെയിലർ

Synopsis

ചിത്രം ഫെബ്രുവരി 7ന് തിയറ്ററുകളില്‍ എത്തും. 

ലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ഒരു വടക്കന്‍ വീരഗാഥയുടെ റി റിലീസ് ട്രെയിലർ റിലീസ് ചെയ്തു. പുത്തൻ സാങ്കേതിക മികവിൽ ദൃശ്യവിസ്മയ പൊലിമയോടെയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് ഫോർകെ ഡോൾബി അറ്റ്മോസിന്റെ അകമ്പടിയോടെ തിയറ്റഉകളിൽ വീണ്ടും റിലീസ് ചെയ്യും.

എംടിയുടെയും ഹരിഹരന്‍റെയും മമ്മൂട്ടിയുടെയും സിനിമാജീവിതത്തിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായ  ഒരു വടക്കന്‍ വീരഗാഥ, 1989ലാണ് റിലീസ് ചെയ്തത്. ചന്തുവായി തിളങ്ങിയ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിക്കൊടുത്തിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി വി ഗംഗാധരന്‍ ആണ് ചിത്രം നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു പി വി ഗംഗാധരന്‍റെ വിയോഗം. അദ്ദേഹത്തിന്‍റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച എസ് ക്യൂബ് ഫിലിംസ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 'മാറ്റിനി നൗ' ആണ് 4-കെ അറ്റ്മോസില്‍ ചിത്രം റീ റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.പി ആർ ഓ : ഐശ്വര്യ രാജ്.

'സ്റ്റീഫൻ തീ ആയിരുന്നെങ്കിൽ, ഖുറേഷി തീപന്തമാകും'; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് പൃഥ്വിയുടെ പോസ്റ്റ്

അതേസമയം, ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഗൗതം വാസുദേവ് മേനോന്‍ ആയിരുന്നു സംവിധാനം. അദ്ദേഹത്തിന്‍റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഫെബ്രുവരിയില്‍ തിയറ്ററിലെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു