ലൂക്ക് ആന്റണിയുടെ മാസ് സീനുകൾ; 'റോഷാക്ക്' ബിടിഎസ് സ്റ്റിൽസുമായി മമ്മൂട്ടി കമ്പനി

Published : Oct 13, 2022, 05:08 PM IST
ലൂക്ക് ആന്റണിയുടെ മാസ് സീനുകൾ; 'റോഷാക്ക്' ബിടിഎസ് സ്റ്റിൽസുമായി മമ്മൂട്ടി കമ്പനി

Synopsis

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.

പ്രഖ്യാപന സമയം മുതൽ സസ്പെൻസും നി​ഗൂഢതയും നിറച്ച ചിത്രമായിരുന്നു റോഷാക്ക്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകളും റിവ്യൂകളും വീഡിയോകളും ഒക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് സ്റ്റിൽസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തിലെ കശുവണ്ടി ഫാക്ടറി, ദിലീപിന്‍റെ വീട്, കാട്ടിലെ പാറ എനിങ്ങനെ പ്രധാന ലൊക്കേഷനുകളെല്ലാം സ്റ്റിൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രീകരണ വേളയിൽ അണിയറ പ്രവർത്തകരോട് തമാശ പറയുന്ന മമ്മൂട്ടിയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. 

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് 'റോഷാക്ക്'. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ​ഗ്രേസ് ആന്റണി, ജ​ഗദീഷ്, ആസിഫ് അലി, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, കോട്ടയം നസീർ, സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷത്തെ ഐഎഫ്എഫ്കെയും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറിൽ ഒരുങ്ങുന്നത്. മമ്മൂട്ടി പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ എത്തുന്നത്.

ടെക്നിക്കൽ പ്രശ്നം; സൗബിന്‍റെ ഹൊറര്‍ കോമഡി ചിത്രം 'രോമാഞ്ചം'എത്താൻ വൈകും

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ