ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ പ്രതികാരം' 2026 മാർച്ച് 19-ന് തിയേറ്ററുകളിലെത്തുന്നു. Dhurandhar The Revenge starring Ranveer singh directed by Aditya Dhar advance booking report

ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് പ്രധാന ആവേശത്തിലെത്തിയ ധുരന്ധർ. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് 1300 കോടിയോളം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തുകയാണ്. കളക്ഷനിൽ വമ്പൻ മുന്നേറ്റമാണ് രണ്ടാം ഭാഗത്തിനും അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പ്രിവ്യു ഷോകൾക്ക് മാത്രമായി രണ്ട ദിവസം കൊണ്ട് 12 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയത് എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.

രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വെക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കൽ കൂടി വാനോളം ഉയരുകയാണ്.

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. 2026 മാർച്ച് 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. പിആർഒ - ശബരി