ഒടുവിൽ രണ്ട് മുഖംമൂടിക്കാരും ഒരുമിച്ചെത്തി; ‍'ഡെഡ്‌ലി കോമ്പോ'യെന്ന് ആരാധകർ

By Web TeamFirst Published Nov 9, 2022, 2:02 PM IST
Highlights

നവംബർ 11നാണ് റോഷാക്കിന്റെ ഒടിടി റിലീസ്.

ടുത്ത കാലത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രം വ്യത്യസ്തമായ ആഖ്യാന രീതിയും കഥ പറച്ചിലും കൊണ്ട് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. 'കെട്ട്യോളാണ് എന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ വരെ സ്ക്രീനിൽ കസറി. നിലവിൽ ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. 

ഒടിടി സ്ട്രീമിം​ഗ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രത്തിന്റെയും മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെയും മുഖംമൂടിയുള്ള ഫോട്ടോയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള മുഖംമൂടി ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഡെഡ്‌ലി കോമ്പോയെന്നാണ് പോസ്റ്റിന് താഴെ ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. 

അതേസമയം, നവംബർ 11നാണ് റോഷാക്കിന്റെ ഒടിടി റിലീസ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് സ്ട്രീമിം​ഗ്. ഒക്ടോബര്‍ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടം കാഴ്ചവച്ചു. 

ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍.  ചിത്രത്തിൽ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.  ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ചു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. 

ബോളിവുഡിനെ വീണ്ടും ഞെട്ടിച്ച് തെന്നിന്ത്യ; ബോക്സ് ഓഫീസിൽ 100 കോടി ലക്ഷ്യവുമായി 'കാന്താര'

click me!