വെളുത്ത മുറിയിൽ വ്യത്യസ്തനായി മമ്മൂട്ടി; വീണ്ടും നിഗൂഢത ഉണര്‍ത്തി 'റോഷാക്ക്' പോസ്റ്റർ

By Web TeamFirst Published Sep 11, 2022, 7:39 PM IST
Highlights

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. 

ലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

വെളുത്ത മുറിയിൽ തനിച്ചിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. വ്യത്യസ്ത ഭാവത്തിലുള്ള മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത് മുതൽ ചർച്ച ചെയ്യപ്പെട്ട 'വൈറ്റ് റൂം ടോര്‍ച്ചറി'ന്റെ സൂചനയാണ് പോസ്റ്റർ നൽകുന്നത്. നിരവധി പേരാണ് പോസ്റ്റർ ഷെയർ ചെയ്യുകയും കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്യുന്നത്. റോഷാക്കിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. പുതിയ പോസ്റ്റൽ മമ്മൂട്ടി ഫേസ്ബുക്ക് പ്രൊഫൈൽ ആക്കുകയും ചെയ്തിട്ടുണ്ട്. 

ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍, വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന പേരുകളില്‍ അറിയപ്പെടുന്നത്. കുറ്റാരോപിതര്‍ക്കെതിരെ പല സര്‍ക്കാരുകളും രഹസ്യാന്വേഷണ ഏജന്‍സികളുമൊക്കെ പ്രയോഗിച്ചിട്ടുള്ള ഈ രീതി മനശാസ്ത്രപരമായ ഒരു പീഡനമുറയാണ്. ശാരീരികമായ മര്‍ദ്ദന മുറകള്‍ക്കു പകരം അതേസമയം അതിനേക്കാള്‍ പലമടങ്ങ് പ്രഹരശേഷിയുള്ളതാണ് ഈ മനശാസ്ത്ര പീഡനം.

വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി! 'റോഷാക്ക്' ട്രെയ്‍ലറിലെ സൂചന 'വൈറ്റ് റൂം ടോര്‍ച്ചറി'ന്‍റേത്?

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്.  മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 

ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ. 

click me!