'റോഷാക്ക്' പുതിയ സ്റ്റില്ലെത്തി; 'ഒരു അഡാർ വെയ്റ്റിംഗ്' എന്ന് ആരാധകർ

By Web TeamFirst Published Sep 4, 2022, 8:29 PM IST
Highlights

റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്ലാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'റോഷാക്ക്'. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീർ ആണ്. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പോസ്റ്ററുകളും മേക്കിം​ഗ് വീഡിയോയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്ലാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

മമ്മൂട്ടിയാണ് സ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രത്തിലെ കഥാപാത്ര ലുക്കാണ് ഫോട്ടോയിൽ ഉള്ളത്. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളിലെ പോലെ തന്നെ നി​ഗൂഢത ഉണർത്തുന്നതാണ് സ്റ്റില്ലും. ഫസ്റ്റ്ലുക്കിലും സെക്കൻഡ് ലുക്കിലും മമ്മൂട്ടിയുടെ മുഖം കാണാനായിരുന്നില്ല. മൂന്നാമത്തെ പോസ്റ്ററിലാണ് മമ്മൂട്ടിയുടെ ലുക്ക് അണിയറ പ്രവർത്തകർ റിവീൽ ചെയ്തത്. സ്റ്റിൽ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

"ഈ മനുഷ്യനിൽ നിന്ന് നമ്മൾ ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു. നമ്മുടെ പ്രപഞ്ചത്തിൻ്റെ അനന്തമായ നിഗൂഢത പോലെ അഭിനയത്തിൻ്റെ അനന്ത വിശാലത തന്നിലേക്ക്‌ ആവാഹിച്ച് ജീവിക്കുന്ന ഈ നടനെ, പുതിയ സംവിധായകർക്കും അവരുടെ കഴിവുകളെ ഈ മഹാനടനിലൂടെ രേഖപ്പെടുത്തുവാൻ കഴിയുന്നു എന്നുള്ളത് അവരുടെയും ഭാഗ്യം, അന്നും ഇന്നും എന്നും ഒരേ ആവേശമാണ് ഈ മനുഷ്യൻ, ഒരുങ്ങിക്കോ മാണിക്യമായിട്ടുള്ള അങ്കത്തിന്  ഒരുങ്ങിക്കോ ഒരു അഡാർ വെയ്റ്റിംഗ്, ഒരു ചാമ്പിക്കോ വെയ്റ്റിംഗ്",എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. നിലവിൽ റിലീസിന് തയ്യാറെടുക്കുക ആണ് ചിത്രം. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. അതേസമയം ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ. 

തമന്നയുടെ രൂപസാദൃശ്യം ഉണ്ടോ ? ദിലീപ് ചിത്രത്തിൽ കുട്ടി അഭിനേതാക്കള്‍ക്ക് അവസരം, ചെയ്യേണ്ടത് ഇത്രമാത്രം

click me!