തമന്നയുടെ രൂപസാദൃശ്യം ഉണ്ടോ ? ദിലീപ് ചിത്രത്തിൽ കുട്ടി അഭിനേതാക്കള്‍ക്ക് അവസരം, ചെയ്യേണ്ടത് ഇത്രമാത്രം

Published : Sep 04, 2022, 07:55 PM ISTUpdated : Sep 22, 2022, 07:45 PM IST
തമന്നയുടെ രൂപസാദൃശ്യം ഉണ്ടോ ? ദിലീപ് ചിത്രത്തിൽ കുട്ടി അഭിനേതാക്കള്‍ക്ക് അവസരം, ചെയ്യേണ്ടത് ഇത്രമാത്രം

Synopsis

തമന്ന ഡബിൾ റോളിലാണോ എത്തുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.  

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു  ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. രാമലീല എന്ന ചിത്രത്തിന്റെ ​ഗംഭീര വിജയത്തിന് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ്. തമന്ന ഭാട്ടിയയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിലേക്കായി കുട്ടികളെ തേടികൊണ്ടുള്ള കാസ്റ്റിം​ഗ് കാൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

തമന്ന അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് കാസ്റ്റിം​ഗ് കാൾ. അഞ്ച് വയസും പത്ത് വയസ്സും പ്രായമുള്ള, നൃത്തം അറിയാവുന്ന, തമന്നയുടെ രൂപ സാദൃശ്യമുള്ള രണ്ട് പെൺകുട്ടികൾക്കാണ് അവസരം. താല്പര്യമുള്ളവർ കാസ്റ്റിം​ഗ് കാളിൽ കൊടുത്തിരിക്കുന്ന വാട്സാപ്പിലോ മെയിലിലോ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും ഇൻട്രോഡക്ഷൻ വീഡിയോയും അയക്കേണ്ടതാണ്. അതേസമയം, തമന്ന ഡബിൾ റോളിലാണോ സിനിമയില്‍ എത്തുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.  

സെപ്റ്റംബര്‍ 1ന് ആയിരുന്നു ദിലീപ് ചിത്രത്തിന്‍റെ പൂജ നടന്നത്. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

'റോബിന്‍ വളരെ അഗ്രസീവാണ്, ഇനി വന്ന് തല്ലുമോന്ന് അറിയില്ല': സന്തോഷ് വർക്കി

അതേസമയം ദിലീപിന്‍റേതായി റിലീസിന് ഒരുങ്ങുന്നത് റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ ആണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. റാഫിയുടേതാണ് രചനയും. 

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ