
വര്‍ഷങ്ങള്‍ മാറുന്നത് തിരിച്ചറിയാനാകില്ല മമ്മൂട്ടിയുടെ ഫോട്ടോകള്‍ കണ്ടാല്‍. പ്രായത്തില്‍ മാത്രമാണ് വര്‍ഷംതോറും മാറ്റമുണ്ടാകുക. രൂപത്തില്‍ മമ്മൂട്ടി എന്നും ഒരുപോലെയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള മമ്മൂട്ടിയുടെ ഫോട്ടോ കുത്തിപ്പൊക്കി ആഘോഷിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
ഹൊ എന്താ മഴയെന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. കേരളത്തില്‍ മഴ തകര്‍ത്തു പെയ്‍തുകൊണ്ടിരിക്കുമ്പോഴാണ് ഫോട്ടോ മമ്മൂട്ടിയുടെ ആരാധകര്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. പല ജില്ലകളിലും റെഡ് അലേര്‍ട്ടാണ്. മഴയത്ത് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.
മമ്മൂട്ടി നായകനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രം 'ബസൂക്ക'യാണ്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഏറ്റം നൂതനമായ ഒരു പ്രമേയമായ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് 'ബസൂക്ക'യുടെ അവതരണം എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 'ബസൂക്ക' സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ ചേർന്നാണ് നിര്‍മിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് മമ്മൂട്ടിയെ നായകനാക്കി 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡീനോ ഡെന്നിസ്. നിമേഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
Read More: സാഗറിനോടുള്ള പ്രണയം, നിലപാട് തുറന്നു പറഞ്ഞ് നാദിറ
മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ