ഇന്നസെന്‍റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം- വീഡിയോ

Published : Mar 27, 2023, 10:19 AM ISTUpdated : Mar 27, 2023, 11:13 AM IST
ഇന്നസെന്‍റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം- വീഡിയോ

Synopsis

കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മമ്മൂട്ടി ലേക്ക്ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നത്. ശേഷം മടങ്ങിയ മമ്മൂട്ടി ഇന്നസെന്റിന്റെ വിയോ​ഗം അറിഞ്ഞ് തിരികെ ആശുപത്രിയിൽ എത്തി

പ്രിയ നടൻ ഇന്നസെന്റിന്റെ വിയോ​ഗത്തോടെ മലയാള സിനിമയുടെ ഒരു അഭിനയ യു​ഗത്തിന് ആന്ത്യമാവുകയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നസെന്റിനെ ഒരുനോക്ക് കാണാനായി ആശുപത്രിയിൽ എത്തിച്ചേർന്നത്. ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിൽ നൂറ് കണക്കിന് ആളുകള്‍ പ്രിയ നടനെ അവസാനമായൊന്ന് കാണാൻ എത്തിച്ചേരുകയാണ്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ​ദിവസം മുതൽ മമ്മൂട്ടി ഉണ്ടായിരുന്നു. ഇപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിലും അദ്ദേഹം എത്തിയിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മമ്മൂട്ടി ലേക്ക്ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നത്. ശേഷം മടങ്ങിയ മമ്മൂട്ടി ഇന്നസെന്റിന്റെ വിയോ​ഗം അറിഞ്ഞ് തിരികെ ആശുപത്രിയിൽ എത്തുകയും ഏറെ സമയം ഇവിടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് 9.30യോടെ അദ്ദേഹം ഇൻഡോർ സ്റ്റേഡിയത്തിലും എത്തി. 

അതേസമയം, ഇരിങ്ങാലക്കുടയില്‍ എത്തി മോഹന്‍ലാല്‍ ഇന്നസെന്‍റിന് അനുശോചനം അറിയിക്കും. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിനായി ജയ്പൂരില്‍ ആയിരുന്നു മോഹന്‍ലാല്‍. ഇന്നസെന്റിന്റെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നാണ് മോഹന്‍ലാല്‍ നേരത്തെ കുറിച്ചത്. 

ഇന്നസെന്‍റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം- വീഡിയോ

"എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ്  എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...", എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകള്‍. 

PREV
Read more Articles on
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ