'ധീര യുവാവിന് ആദരാഞ്ജലികൾ'; കണ്ണൂർ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന് ആദരമർപ്പിച്ച് മമ്മൂട്ടി

Published : Aug 05, 2026, 12:04 AM IST
Mammootty Rajesh

Synopsis

കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ വീരമൃത്യു വരിച്ച നീന്തൽ പരിശീലകൻ രാജേഷിന് നടൻ മമ്മൂട്ടി ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയായ രാജേഷിന്റെ മൃതദേഹം പുളിങ്ങോം പാലത്തിന് സമീപത്തുനിന്നാണ് കണ്ടെടുത്തത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു.

തിരുവനന്തപുരം: കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ വീരമൃത്യു വരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. ശനിയാഴ്ച ചെറുപുഴയിൽ വച്ച് കാണാതായ നീന്തൽ പരിശീലകനായ രാജേഷിനെ ഇന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

"ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു," - മമ്മൂട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. താരത്തിന്റെ അനുശോചന സന്ദേശം സോഷ്യൽ മീഡിയയിൽ ഇതിനകം നിരവധി പേർ പങ്കുവെക്കുകയും രാജേഷിന്റെ ത്യാഗത്തെ സ്മരിക്കുകയും ചെയ്യുന്നുണ്ട്.

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട രാജേഷ് തിരുവനന്തപുരം കല്ലിയൂർ സ്വദേശിയാണ്. പുളിങ്ങോം പാലത്തിന് സമീപത്തു നിന്നാണ് ഇന്ന് മൃതദേഹം കണ്ടെടുത്തത്. കരക്കെത്തിച്ച മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു, വിടപറഞ്ഞത് '​ഗജനി'യിലെ വില്ലൻ
മറ്റൊരു മഹേഷ് ബാബു ചിത്രം കൂടി റീ റിലീസിന്; 'ദൂക്കുഡു' ട്രെയ്‍ലര്‍ എത്തി