
തെലുങ്കില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മഹേഷ് ബാബു. റീ റിലീസ് ട്രെന്‍ഡില്‍ പലപ്പോഴും പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററുകളില്‍ എത്തിച്ചിട്ടുണ്ട് മഹേഷ് ബാബു ചിത്രങ്ങള്‍. ഇപ്പോഴിതാ അദ്ദേഹം അഭിനയിച്ച മറ്റൊരു ഹിറ്റ് ചിത്രം കൂടി റീ റിലീസ് ആയി തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ദൂക്കുഡു എന്ന ചിത്രമാണ് അത്. ശ്രീനു വൈറ്റ്ലയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തെത്തിയ ചിത്രമാണിത്. ഓഗസ്റ്റ് 9 നാണ് ചിത്രത്തിന്‍റെ റീ റിലീസ്. റീ റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്.
ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സാമന്തയാണ് നായിക. മഹേഷ് ബാബു ആരാധകരുടെയും തെലുങ്ക് പ്രേക്ഷകരുടെയും പ്രിയ ചിത്രമായതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ സ്പെഷല്‍ സ്ക്രീനിംഗുകള്‍ ഇക്കാലയളവില്‍ പലപ്പോഴായി നടന്നിട്ടുണ്ട്. റിലീസിന്‍റെ പത്താം വാര്‍ഷികമായിരുന്ന 2021 സെപ്റ്റംബറിലും ഇത് നടന്നിരുന്നു. ഡിസിപി ജി അജയ് കുമാര്‍ എന്ന ഐപിഎസ് ഓഫീസറെയാണ് ചിത്രത്തില്‍ മഹേഷ് ബാബു അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം തിയറ്ററുകളിലെത്തിയ 2011 ല്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ചിത്രം.
പ്രകാശ് രാജ്, സോനു സൂദ്, ബ്രഹ്‍മാനന്ദം, എം എസ് നാരായണ, ആദിത്യ മേനോന്‍, സോണിയ ദീപ്തി, നാസര്‍, സയാജി ഷിന്‍ഡെ, കോട്ട ശ്രീനിവാസ റാവു, സുപ്രീത്, തനികെല്ല ഭരണി, ചന്ദ്ര മോഹന്‍, അജാസ് ഖാന്‍, പ്രഗതി, ഷാഫി, വെണ്ണല കിഷോര്‍, സുമന്‍, നാഗ ബാബു, ധര്‍മ്മവരപു സുബ്രഹ്‍മണ്യം, രവി പ്രകാശ്, വിനയ പ്രസാദ്, സത്യ കൃഷ്ണന്‍, രാജീവ് കനകല, സുബ്ബരാജു, പ്രഭാകര്‍, ബ്രഹ്‍മാജി, ശിവ റെഡ്ഡി, സുരേഖ വാണി, ശ്രീനിവാസ റെഡ്ഡി, അജയ്, മാസ്റ്റര്‍ ഭരത്, സഞ്ജയ് സ്വരൂപ്, സുധ, ശ്രാവണ്‍ രാഘവേന്ദ്ര, ശങ്കര്‍ മേല്‍ക്കോട്ടെ, പൃഥ്വിരാജ്, പ്രദീപ് കബ്ര, ശ്രിയ ശര്‍മ്മ, ഭരത് രാജു, പാര്‍വതി മെല്‍ട്ടണ്‍, മീനാക്ഷി ദീക്ഷിത് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമാണിത്. 14 റീല്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ റാം അചന്ദ, ഗോപിചന്ദ് അചന്ദ, അനില്‍ സുങ്കര എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമന്‍ എസ് ആണ് സംഗീതം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ