
കൊവിഡ് മഹാമാരിക്ക് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട റിലീസുകളാണ് ഒടിടി. അന്ന് തിയറ്ററുകൾ തുറക്കാത്തതിനാൽ പല സിനിമകളും ഡയറക്ട് ഒടിടിയായി പ്രേക്ഷകർക്ക് മുന്നിലെത്തിയെങ്കിൽ, നിലവിൽ പുത്തൻ സിനിമകൾ സ്ട്രീമിംഗ് ആരംഭിക്കുന്നത് റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ്. ഇത്തരത്തിൽ ഒടിടിയിലേക്ക് സിനിമകൾ എത്താൻ പ്രേക്ഷകരും കാത്തിരിക്കും. കണ്ട സിനിമകൾ വീണ്ടും കാണാനും കാണാത്തവ കാണാനുമൊക്കെ ആകും ആ കാത്തിരിപ്പ്. അത്തരത്തിൽ ഒടിടിയിലെത്താനായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്.
ഈ വർഷം ആദ്യമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാളം ചിത്രമായത് കൊണ്ട് തന്നെ പ്രഖ്യാപനം മുതൽ പടം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ തിയറ്ററുകളിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ ഡൊമനിക്കിന് സാധാച്ചിരുന്നില്ല. പിങ്ക് പാന്തർ ടച്ചിലിറങ്ങിയ ഈ ഡിറ്റക്ടീവ് ചിത്രം ഒടിടിയിൽ എത്തുന്നുവെന്ന ആദ്യ റിപ്പോർട്ട് വരുന്നത് മാർച്ചിൽ ആണ്. ഒടിടി പ്ലേയുടെ റിപ്പോർട്ട് ആയിരുന്നു ഇത്. എന്നാൽ ആ മാസം ചിത്രം സ്ട്രീമിംഗ് ആരംഭിച്ചില്ല.
പിന്നാലെ ഏപ്രിലിലും ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ചിത്രം മെയ്യിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ്. ജിയോ ഹോട്സ്റ്റാറിലോ ആമസോൺ പ്രൈം വീഡിയോയിലോ ആകും സ്ട്രമീംഗ് എന്നാണ് റിപ്പോർട്ട്.
ദുൽഖർ കേരളത്തിലെത്തിച്ച നാനി പടം; 'ഹിറ്റ് 3'യിലെ 'പോരാട്ടമേ 3.0' എത്തി
അതേസമയം, ഡൊമനിക്കിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്തായാലും ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ജനുവരി 23ന് ആയിരുന്നു ഡൊമിനിക് റിലീസ് ചെയ്തത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് മമ്മൂട്ടി പടത്തിന്റെ നിർമാണ ചെലവ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ