സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങാൻ പോകുമ്പോൾ, തലയിലെ പൂവിനെ പുകഴ്ത്തിയ ആരാധകനോട് കീർത്തി പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. Keerthy Suresh's reply to a fan about her outfit goes viral
തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കീർത്തി സുരേഷിനോട് ആരാധകൻ പറഞ്ഞ കമന്റും അതിന് കീർത്തി പറഞ്ഞ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി കാറിലേക്ക് കയറാൻ നിൽക്കുന്ന കീർത്തിയോട് 'പൂവ് സൂപ്പർ ആയിട്ടുണ്ട്’എന്നായിരുന്നു ആരാധകന്റെ പറഞ്ഞത്. ഇത് കേട്ടതും കീർത്തിക്ക് 'പൂ കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ' എന്ന കമന്റ് ആണ് മറുപടിയായി കീർത്തി പറയുന്നത്.
നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. അതേസമയം ആദം ദാസൻ സംവിധാനം ചെയ്ത 'പാമ്പ് സട്ടൈ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കീർത്തിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. കീർത്തിയുടെ ആദ്യ സംസ്ഥാന പുരസ്കാരമായിരുന്നു ഇത്. 2017 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
"എന്റെ ആദ്യത്തെ സംസ്ഥാന അവാർഡിന് തമിഴ്‌നാട് സർക്കാരിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ അവസരം നൽകിയ സംവിധായകനോടും തുടർച്ചയായ പിന്തുണ നൽകിയ സഹപ്രവർത്തകർക്കും അണിയറപ്രവർത്തകർക്കും എന്റെ ടീമിനും നന്ദി. ഒപ്പം എല്ലാ അവാർഡ് ജേതാക്കൾക്കും എന്റെ സ്നേഹവും ആശംസകളും അറിയിക്കുന്നു." അവാർഡ് സ്വീകരിച്ചുകൊണ്ട് കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ജെ.കെ ചന്ദ്രു സംവിധാനം ചെയ്ത റിവോൾവർ റീത്ത ആയിരുന്നു കീർത്തിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ കീർത്തിയുടേതായി ഈ വർഷം പുറത്തിറങ്ങുന്നുണ്ട്.



