
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഏജന്റ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായത് കൊണ്ട് തന്നെ മലയാളികളും ഏറെ ആവേശത്തിലാണ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറിൽ മമ്മൂട്ടിക്ക് രണ്ട് ശബ്ദം ഉണ്ടായത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഒടുവിൽ രണ്ടാമതും മമ്മൂട്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
ഏജന്റ് ഡബ്ബിംഗ് എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ സ്പഷ്ടമായി തെലുങ്ക് സംഭാഷണങ്ങൾ പറയുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം ക്യാമറയിൽ നോക്കി മമ്മൂട്ടി ചിരിച്ചത് ഓരോ ആരാധകന്റെയും മനസ്സിൽ കുളിരു കോരുന്ന രംഗമായിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. "ഏത് ഭാഷയും ഇവിടെ ഒക്കെയാണ് മുത്തേ, അങ്ങു തെലുങ്കിൽ നിന്നും ഇപ്പോഴും ഇക്കക്ക് അവസരങ്ങൾ തേടി വരുന്നു എങ്കിൽ ഇപ്പോഴും ഇക്കക്ക് അവിടുത്തെ പ്രേക്ഷകരുടെ ഇടയിൽ ഉള്ള സ്വാധീനം ചെറുത് ഒന്നും അല്ല, ശബ്ദങ്ങൾ കൊണ്ട് മായാജാലം തീർക്കുന്നവൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഏജന്റ്, പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് തിയറ്ററുകളിൽ എത്തും. മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്‍റില്‍ എത്തുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ബിഗ് ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
'അഖിൽ മാരാരെ ഞാൻ തല്ലിയേനെ, അവര്‍ ഒറിജിനല്‍സ് അല്ല'; ഗോപിക പറയുന്നു