
മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി വെള്ളിത്തിരയിൽ എത്തി ഇന്ന് നടനായും സംവിധായകനായുമെല്ലാം തിളങ്ങുന്ന വിനീത് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനടാറുണ്ട്. അത്തരത്തിൽ നടൻ പങ്കുവച്ചൊരു മെസേജ് സ്ക്രീൻ ഷോട്ടും കുറിപ്പുമാണ് വൈറലാകുന്നത്. തന്റെ മകൻ വിഹാൻ ആദ്യമായി അയച്ച മെസേജ് ആണ് വിനീത് പങ്കുവച്ചിരിക്കുന്നത്.
കണ്ണൂരില്‍ വിമാനം ഇറങ്ങി എന്നായിരുന്നു വിനീതിന്റെ മെസേജ്. 'വിനീത്, നിത്യ ഒ.കെ. ആണ്. വിശ്രമിക്കുകയാണ്’ എന്നായിരുന്നു മറുപടി. വളരെ പെട്ടെന്ന് വന്ന മറുപടി ശ്രദ്ധിച്ചപ്പോഴാണ് ദിവ്യ അല്ല വിഹാൻ ആണ് മെസേജ് അയച്ചതെന്ന് വിനീതിന് മനസിലാകുന്നത്. ദിവ്യയെ വീട്ടിൽ നിത്യ എന്നാണ് വിളിക്കുന്നത് എന്നും വിനീത് പറഞ്ഞു.
അതേസമയം, "2018 എവരി വണ്‍ ഈസ് ഹീറോ" എന്ന ചിത്രമാണ് വിനീതിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം മെയ് 5ന് തിയറ്ററുകളിൽ എത്തും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
'പടം പൊട്ടിയാലും പ്രതിഫലം കൂട്ടുകയാണ്, സൂപ്പർ താരങ്ങളും തുക കുറയ്ക്കണം'; സുരേഷ് കുമാർ