എറണാകുളം പൊലീസ് ക്ലബില്‍ മമ്മൂട്ടി, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Published : Jan 31, 2023, 05:28 PM IST
എറണാകുളം പൊലീസ് ക്ലബില്‍ മമ്മൂട്ടി, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം റിലീസിന് തയ്യാറാകുകയാണ്.

മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന സിനിമയാണ് 'ക്രിസ്റ്റഫര്‍'. ബി ഉണ്ണികൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ 'ക്രിസ്റ്റഫറി'ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'ക്രിസ്റ്റഫറി'ല്‍ നിന്നുള്ള സ്റ്റൈലൻ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ക്രിസ്റ്റഫര്‍.

വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് 'ക്രിസ്റ്റഫറി'ന്. 'ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെയാണ് 'ക്രിസ്റ്റഫര്‍' തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതുന്ന ചിത്രമാണ് 'ക്രിസ്റ്റഫര്‍'.

ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് ആണ്.

പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. കലാസംവിധാനം ഷാജി നടുവിൽ. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്‍ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: 'എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല, പേടിയുമുണ്ടായിരുന്നു', 'സീറോ'യുടെ പരാജയം ബാധിച്ചിരുന്നുവെന്ന് ഷാരൂഖ്

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്