പ്രകടനത്തില്‍ വിസ്മയിപ്പിക്കാന്‍ വീണ്ടും മമ്മൂട്ടി; 'നൻപകൽ നേരത്ത് മയക്കം' തിയറ്റർ ലിസ്റ്റ്

Published : Jan 18, 2023, 09:50 PM IST
പ്രകടനത്തില്‍ വിസ്മയിപ്പിക്കാന്‍ വീണ്ടും മമ്മൂട്ടി; 'നൻപകൽ നേരത്ത് മയക്കം' തിയറ്റർ ലിസ്റ്റ്

Synopsis

122 തിയറ്ററുകളിലാണ് നാളെ നൻപകൽ നേരത്ത് മയക്കം റിലീസിനെത്തുന്നത്.

റെ നാളായി മലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരുന്ന നൻപകൽ നേരത്ത് മയക്കം നാളെ തിയറ്ററുകളിൽ എത്തുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

കേരളത്തില്‍ 122 തിയറ്ററുകളിലാണ് നാളെ നൻപകൽ നേരത്ത് മയക്കം റിലീസിനെത്തുന്നത്. ജിസിസി തിയറ്റർ ലിസ്റ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്.  ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയർ നടന്നിരുന്നു. 

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ് എന്നാണ് വിലയിരുത്തലുകൾ.

രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ  ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ. പി ആർ ഒ പ്രതീഷ് ശേഖർ. റോഷാക്കിന് ശേഷം മമ്മൂട്ടിയുടേതായി റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. 

'നിർമാതാവിന്റെ കുപ്പായമിടുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം'; ഷിബു ബേബി ജോൺ

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍