നേടിയത് 80കോടിയോളം, ബിസിനസ് 100കോടി; ഒറ്റ ഫ്രെയിമിൽ റീൽ-റിയൽ 'കണ്ണൂർ സ്ക്വാഡ്'

Published : Feb 24, 2024, 06:44 PM ISTUpdated : Feb 24, 2024, 06:51 PM IST
നേടിയത് 80കോടിയോളം, ബിസിനസ് 100കോടി; ഒറ്റ ഫ്രെയിമിൽ റീൽ-റിയൽ 'കണ്ണൂർ സ്ക്വാഡ്'

Synopsis

2023 സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്.

2023ൽ റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് 'കണ്ണൂർ സ്ക്വാഡ്'. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് എന്ന നവാ​ഗതനാണ്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കസറിയിരുന്നു. ചിത്രം റിലീസ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോൾ യഥാർത്ഥ കണ്ണൂർ സ്ക്വാഡിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 

കഴിഞ്ഞ ദിവസം കാതൽ ദ കോർ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളുടെ സക്സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്നുള്ളതാണ് ഫോട്ടോ. റിയൽ ആൻഡ് റീൽ കണ്ണൂർ സ്ക്വാഡുകൾ ഒറ്റ ഫ്രെയിമിൽ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവച്ചത്. ഇവർക്ക് ഉപഹാരവും മമ്മൂട്ടി കമ്പനി സമ്മാനിച്ചിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ചിത്രത്തെയും ടീമിനെയും പ്രശംസിച്ച് കൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്.  

നിറത്തിന്‍റെ പേരില്‍ കളിയാക്കല്‍; മകള്‍ക്കായ് സിനിമ ഒരുക്കി മാതാപിതാക്കൾ, ഇത് യഥാർത്ഥ 'കുരുവിപ്പാപ്പ'

2023 സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അസീസ്‍ നെടുമങ്ങാട്, റോണി, ശബരീഷ് വർമ, വിജയരാഘവൻ തുടങ്ങിയവർക്കൊപ്പം ഇതര ഭാഷാ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ കണ്ണൂർ സ്ക്വാഡ് ബോക്സ് ഓഫീസിൽ 80കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. സാറ്റലൈറ്റ്, ഒടിടി തുടങ്ങിയവയിൽ നിന്നായി 100കോടി ബിസിനസും മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരുന്നു. ഇക്കാര്യം നിർമാതാക്കൾ ഔദ്യോ​ഗികമായി അറിയിച്ചിരുന്നു. നിലവിൽ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിൽ ചിത്രം കാണാനാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക