ഒടുവില്‍ വരാറായി കളങ്കാവല്‍?, മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുന്നു

Published : Jul 01, 2025, 08:24 AM ISTUpdated : Jul 01, 2025, 08:26 AM IST
Mammootty

Synopsis

ജിതിന്‍ കെ ജോസാണ് സംവിധാനം.

മമ്മൂട്ടി പ്രധാന വേഷത്തില്‍ വരാനിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷണല്‍ പോസ്റ്ററുകള്‍ തിയറ്ററുകളിലടക്കം പതിപ്പിച്ച് തുടങ്ങി. അതിനാല്‍ കളങ്കാവല്‍ റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് സിനിമാ അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസി തിയ്യതിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ വേറിട്ട ഒരു വേഷപ്പകര്‍ച്ച ചിത്രത്തില്‍ കാണാനാകും എന്നാണ് പ്രതീക്ഷ. നിഗൂഢമായ ഒരു ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണ് പോസ്റ്ററുകളില്‍ നിറയുന്നത്.

എന്തായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രമെന്നതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്‍ണു ശ്രീകുമാറുമാണ് ചിത്രത്തിന്‍റെ രചന.

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, ചിത്രസംയോജനം പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ്, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം അഭിജിത്ത് സി, സ്റ്റിൽസ് നിദാദ്, പബ്ലിസിറ്റി ഡിസൈൻസ് ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ്. വിനായകനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ നേരത്തെ തന്നെ വാര്‍ത്ത പ്രധാന്യം നേടിയ ചിത്രമാണ് കളങ്കാവല്‍.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് വിനായകന്‍ ആണ്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍ കെ ജോസ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്‍ത ചിത്രങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി