തലയെടുപ്പോടെ മമ്മൂട്ടി, 'ക്രിസ്റ്റഫര്‍' റിലീസിനായി കാത്ത് ആരാധകര്‍

Published : Dec 25, 2022, 02:55 PM ISTUpdated : Dec 25, 2022, 02:56 PM IST
തലയെടുപ്പോടെ മമ്മൂട്ടി, 'ക്രിസ്റ്റഫര്‍' റിലീസിനായി കാത്ത് ആരാധകര്‍

Synopsis

പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് 'ക്രിസ്റ്റഫര്‍' എന്ന  ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടിയുടേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് 'ക്രിസ്റ്റഫര്‍'. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

എല്ലാവര്‍ക്കും ക്രിസ്‍ത്‍മസ് ആശംസകള്‍ നേര്‍ന്നുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മമ്മൂട്ടിയേയാണ് കാണാനാകുന്നത്. 'ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് ആണ്.

പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.  കലാസംവിധാനം ഷാജി നടുവിൽ. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്‍ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: 'എൻ നെഞ്ചില്‍ കുടിയിരിക്കും..', സെല്‍ഫി വീഡിയോയുമായി വിജയ്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ