'മോനേ..നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ'; മണിക്കുട്ടനോട് മോഹൻലാൽ- ഹൃദ്യം കുറിപ്പ്

Published : Jun 26, 2023, 06:34 PM ISTUpdated : Jun 26, 2023, 06:47 PM IST
'മോനേ..നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ'; മണിക്കുട്ടനോട് മോഹൻലാൽ- ഹൃദ്യം കുറിപ്പ്

Synopsis

കഴിഞ്ഞ ദിവസം ആണ് 'അമ്മ'യുടെ യോ​ഗം നടന്നത്.

ലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് മണിക്കുട്ടൻ. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥിയായി എത്തിയ താരം വലിയൊരു കൂട്ടം ആരാധകരെയാണ് സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോയും കുറപ്പുകളുമൊക്കെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരസംഘടനയായ 'അമ്മ' മീറ്റിങ്ങുമായി ബന്ധപ്പെട്ട് മണിക്കുട്ടൻ പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസം ആണ് 'അമ്മ'യുടെ യോ​ഗം നടന്നത്. ഇതിൽ മൈ ജി ഡിജിറ്റലുമായി സഹകരിച്ച് സംഘടനാ നടത്തിയ ഭാഗ്യ നറുക്കെടുപ്പിൽ മണിക്കുട്ടനാണ് സമ്മാനമടിച്ചത്. ഒരു സ്മാർട്ട് ടിവിയാണ് സമ്മാനം. ഇതുമായി ബന്ധപ്പെട്ടാണ് മണിക്കുട്ടന്റെ കുറിപ്പും. 

മോഹൻലാലിൽ നിന്നും സമ്മാനം വാങ്ങാൻ ഭാഗ്യമുണ്ടായെന്ന് പറഞ്ഞ മണിക്കുട്ടൻ, "മോനേ... നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ... " എന്ന് തന്റെ കാതിൽ മോഹൻലാൽ പറഞ്ഞുവെന്നും പറയുന്നു. ബിഗ് ബോസ് സീസൺ 3യുടെ വിജയകിരീടം തന്നെ അണിയച്ചതും മോഹൻലാൽ ആണെന്നും മണിക്കുട്ടൻ കുറിക്കുന്നു. 

മണിക്കുട്ടന്റെ വാക്കുകൾ ഇങ്ങനെ

സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനത്തിന്റെ മാധുര്യം അനുഭവിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി ഇത്തവണ @amma.association, എന്നെപോലെ സിനിമയെ സ്നേഹിക്കുന്ന ഒരുപാട് കൊച്ചു - വലിയ കലാകാരന്മാരുടെ, സംഘടനയായ "അമ്മ" യിൽ നിന്നുമാണ്. അമ്മ സംഘടനയുടെ 29 th വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി my g @mygdigital യുമായി സഹകരിച്ചു ഞങ്ങളുടെ സംഘടന നടത്തിയ lucky draw contest ൽ പങ്കെടുക്കുകയും ഒന്നാം സമ്മാനമായ smart tv സംഘടനയുടെ പ്രസിഡന്റ് സാക്ഷാൽ Mohanlal sir @mohanlal നമ്മുടെ സ്വന്തം ലാലേട്ടനിൽ നിന്നും സ്വീകരിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇനി ഇതിലെ ഇരട്ടി മധുരം എന്തെന്നാൽ സമ്മാനം തരുന്ന സമയത്ത് ലാൽ സാർ എന്റെ കാതുകളിൽ പറഞ്ഞൊരു സ്വകാര്യമാണ്. "മോനേ... നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ... "ശരിയാണ്... ഇതിനു മുൻപ് ടെലിവിഷൻ ചരിത്രത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 യുടെ വിജയകിരീടം എന്നെ അണിയച്ചതും ലാൽ സാറാണ്. അങ്ങനെ ഒരു ഓർമ്മയുടെ മധുരം കൂടി കിട്ടിയതിനാലാണ് ഒരു ഓർമ്മയിൽ നിന്നു തന്നെ ഈ post ആരംഭിച്ചതും. ഒരു പക്ഷേ വായിക്കുന്ന ചിലർക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം പക്ഷേ മമ്മൂക്കയെയും, ലാലേട്ടനെയും തുടങ്ങി മലയാള സിനിമയുടെ അനേകം പ്രതിഭകൾ അംഗമായിരിക്കുന്ന അമ്മ പോലൊരു വലിയ സംഘടനയിൽ എന്നെപോലെ ഒരാൾക്ക്  അംഗമാകാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി തന്നെ കണക്കാക്കുന്നു. ആ ഭാഗ്യം എനിക്കായി ഒരുക്കിയ ഈശ്വരനെയും  ഒപ്പം എന്നെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനെയും ഈ അവസരത്തിൽ ഓർക്കുന്നു.

'ക്യാമറ റോളിം​ഗ്, ആക്ഷൻ..'; പതിവ് തെറ്റിക്കാതെ മമ്മൂട്ടി, അമ്മ അംഗങ്ങൾക്കൊപ്പം നിലത്തിരുന്ന് നടൻ

അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും..

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു