
ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരമാണ് മായ വിശ്വനാഥ്. നായികയായും മായാ വിശ്വനാഥ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടക്കാലത്ത് നടി അഭിനയലോകത്തുനിന്നും അപ്രത്യക്ഷമാവുകയായിരുന്നു. അധികകാലമായില്ല മായ സോഷ്യൽ മീഡിയയിൽ സജീവമായിട്ട്.
മായയുടെ പുതുപുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ അടുത്തിടെ തരംഗമായതോടെയാണ് താരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. സീ കേരളത്തിൽ പുതിയ സീരിയലിൽ ശക്തമായ വേഷത്തിലൂടെയാണ് മായയുടെ തിരിച്ചുവരവ്. 'മിഴി രണ്ടിലും' എന്ന സീരിയലിൽ നെഗറ്റീവ് റോളിലാണ് താരം എത്തുന്നത്. എന്നാൽ ഇപ്പോൾ സീരിയലിലെ നായികയും വില്ലത്തിയും ഒത്തൊരുമിച്ച് കളി ചിരികളോടെ ഇരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ലൊക്കേഷനിൽ നിന്നുള്ള തങ്ങളുടെ സെൽഫി ചിത്രങ്ങളുമായാണ് മായ വിശ്വനാഥ് എത്തിയിരിക്കുന്നത്. നായിക 'ലെച്ചു'വിന്റെ വേഷം കൈകാര്യം ചെയ്യുന്ന മേഘ മഹേഷാണ് മായയ്ക്ക് ഒപ്പം ഉള്ളത്. ഇവിടെ സന്തോഷം അവിടെ വില്ലത്തരം എന്നാണ് പോസ്റ്റിന് ഒരു പ്രേക്ഷകൻ നൽകുന്ന കമന്റ്. ഒരു നല്ല കഥാപാത്രത്തിനായി കാത്തിരുന്ന മായ വിശ്വനാഥിന് ലഭിച്ച ശക്തമായ വേഷമാണ് സീരിയലിലെത്.
ഏഴ് വര്‍ഷമായി അഭിനയമേഖലയില്‍ സജീവമല്ലാതായിട്ട് എന്ന് മായ പറഞ്ഞിരുന്നു. അവസരങ്ങള്‍ ലഭിക്കാത്തതിനാലാണ് ഇടവേള സംഭവിച്ചത്. അന്ന് ആരും തേടി വന്നിരുന്നില്ല. 'പ്രിയങ്കരി'യെന്ന പരമ്പരയിലും 'ആറാട്ട്' എന്ന ചിത്രത്തിലുമൊക്കെ അഭിനയിക്കുന്നുണ്ട് ഇപ്പോള്‍. താൻ 26 വര്‍ഷമായി സിനിമയിലെത്തിയിട്ട്. ഇത് തന്നെയാണ് തന്റെ ജീവിതമെന്നും മികച്ച കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണെന്നും മായ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ജഗതിയിലാണ് മായയുടെ വീട്. പപ്പയും അമ്മയും ചേച്ചിയുടെ മകനുമാണ് വീട്ടിലുള്ളത്. തന്റെ ജീവിതത്തിലെ റോള്‍ മോഡല്‍സ് പപ്പയും അമ്മയുമാണെന്നും മായ പറയുന്നു. വീട്ടിലിരിക്കുമ്പോൾ വായനയിലാണ് സമയം ചെലവഴിക്കുന്നത്.
Read More: 'ഇരുപതുവര്‍ഷമായുള്ള ബന്ധമാണ്', സുബിയെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ