
മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ ഇന്ന് തിയറ്ററിൽ എത്തി കഴിഞ്ഞു. റിലീസിന് മുൻപ് തന്നെ റെക്കോർഡുകൾ തീർത്ത തന്റെ സിനിമ കാണാൻ മോഹൻലാലും കൊച്ചിയിലെ കവിത തിയറ്ററിൽ എത്തി. ഒപ്പം പൃഥ്വിരാജും കുടുംബവും മറ്റ് അണിയറ പ്രവർത്തകരും ഉണ്ട്. മോഹൻലാലിന് ഇന്ന് ഇരട്ടി സന്തോഷമാണ്. തന്റെ മകൾ വിസ്മയ(മായ) മോഹൻലാലിന്റെ പിറന്നാൾ കൂടിയാണ്.
പുലർച്ചെ തന്നെ വിസ്മയയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള പോസ്റ്റും മോഹൻലാൽ പങ്കുവച്ചു. "ജന്മദിനാശംസകൾ, മായക്കുട്ടി. ഓരോ ദിവസവും നിന്റെ സ്വപ്നങ്ങൾ നിറവേറ്റുന്നതിലേക്ക് നിന്നെ അടുപ്പിക്കുകയും നിന്റെ ജീവിതത്തിൽ സന്തോഷവും ചിരിയും നിറയ്ക്കുകയും ചെയ്യട്ടെ. നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുകയാണ്. നിന്നെ എന്നും എപ്പോഴും സ്നേഹിക്കുന്നു, അച്ചാ", എന്നാണ് മോഹൻലാൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണാ താരപുത്രിക്ക് ആശംസകൾ നേർന്ന് രംഗത്ത് എത്തിയത്. അച്ഛനും മകൾക്കും ഇന്ന് സന്തോഷത്തിൻ്റെ ദിനമെന്നാണ് ഏവരും കുറിച്ചത്.
അച്ഛനെയോ സഹോദരൻ പ്രണവിനെ പോലയോ വിസ്മയയ്ക്ക് സിനിമയോട് താല്പര്യമില്ല. മാര്‍ഷ്യല്‍ ആട്‌സിലും, ക്ലേ ആര്‍ട്‌സിലും എഴുത്തും ഒക്കെയാണ് വിസ്മയയുടെ ലോകം. മുന്‍പ് കുങ് ഫു, തായ് ആയോധന കലകള്‍ അഭ്യസിക്കുന്ന പോസ്റ്റുകള്‍ വിസ്മയ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021ൽ ആണ് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്'വിസ്മയ എഴുതുന്നത്. അന്ന് പുസ്തകത്തിന് പ്രശംസയുമായി അമിതാഭ് ബച്ചൻ അടക്കം രംഗത്ത് എത്തിയിരുന്നു.
ആദ്യമായി സ്ക്രീനിൽ 'സംവിധാനം മോഹൻലാൽ' തെളിഞ്ഞ ചിത്രം; ബറോസ് ഇനി ടിവിയിൽ കാണാം
അതേസമയം, 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ എമ്പുരാന്‍ പ്രദർശിപ്പിക്കുന്നത്. ആരാധകര്‍ക്കൊപ്പം മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും രാവിലെ തന്നെ കവിത തിയറ്ററില്‍ എത്തിയിരുന്നു. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു എമ്പുരാന്‍. മലയാളത്തിലെ ആദ്യമായി ആദ്യദിനം 50 കോടി ഓപണിംഗ് നേടുന്ന ചിത്രമായി എമ്പുരാന്‍ മാറി. അതും റിലീസിന് തലേദിവസം എന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ