
"തുടർച്ചയായി മോഹൻലാലിന്റെ പത്ത് സിനിമകൾ പരാജയപ്പെട്ടാലും എത്രയൊക്കെ വിമർശനങ്ങളും പഴിയും അതിന്റെ പേരിൽ കേൾക്കേണ്ടി വന്നാലും ഒരൊറ്റ പടം മതി, ഇതെല്ലം മാറി മറിയാൻ", ഒരിക്കൽ നടൻ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ഇത്. ഈ വാചകം അന്വർത്ഥമാക്കുന്നതാണ് കഴിഞ്ഞ പതിനൊന്ന് ദിവസം കൊണ്ട് കേരളത്തിലെ ഓരോ സിനിമാസ്വാദകരും കാണുന്നത്. അടുത്തകാലത്തെ പരാജയങ്ങളിൽ നിന്നും സടകുടഞ്ഞെഴുന്നേറ്റ മോഹൻലാൽ ചിത്രം 'നേര്' എങ്ങും ആവേശമായി മാറുകയാണ്. ബോക്സ് ഓഫീസിലും പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ച് ചിത്രം പ്രദർശനം തുടരുന്നതിനിടെ, 'മലൈക്കോട്ടൈ വാലിബനും' ചർച്ച ആകുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വാലിബൻ തിയറ്ററുകളിൽ എത്താൻ ഇനി ഇരുപത്തി നാല് ദിവസം മാത്രമാണ് ബാക്കി. നേരിന്റെ വൻ വിജയം മോഹൻലാൽ ആവർത്തിക്കുന്ന ചിത്രമാകും ഇതെന്നാണ് വിലയിരുത്തലുകൾ. പ്രഖ്യാപനം മുതൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫാൻസ് ഷോകളുടെ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്.
മലൈക്കോട്ടൈ വാലിബന് വേണ്ടി ഇതുവരെ അറുപത്തി ആറ് ഫാൻസ് ഷോകൾ ആണ് ചാർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ചില ജില്ലകളിൽ ഇതുവരെ ഫാൻസ് ഷോകൾ ചാർട്ട് ചെയ്തിട്ടില്ല. അതുകൂടെ ആകുമ്പോൾ ആകെ മൊത്തം 80ൽ അധികം ഷോകൾ ഉണ്ടാകാനാണ് സാധ്യതയെന്നും ഇവർ പറയുന്നു. തിരുവനന്തപുരത്ത് മാത്രം 18 ഫാൻസ് ഷോകളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വാലിബന്റെ ആദ്യ ഷോ ഏഴ് മണി മുതൽ ആരംഭിക്കുമെന്നാണ് അനൗദ്യോഗിക വിവരം.
പാട്ടില്ല, ഡാൻസില്ല, ആക്ഷനില്ല, കരയുന്ന പുരുഷന്മാർ; 'കാതലി'നെ പുകഴ്ത്തി ന്യൂയോർക്ക് ടൈംസ്
ഫാൻസ് ഷോ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ നേര് സിനിമ നേടിയതിനെക്കാൾ ഇരട്ടി കളക്ഷൻ മലൈക്കോട്ടൈ വാലിബൻ ആദ്യദിനം സ്വന്തമാക്കും. അങ്ങനെയെങ്കിൽ കേരള ബോക്സ് ഓഫീസ് ചരിത്രത്തിൽ പുത്തൻ നാഴിക കല്ല് രചിക്കാൻ മോഹൻലാൽ ചിത്രത്തിന് സാധിക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ഇതുവരെ അറുപത്തി അഞ്ച് കോടിയാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പന്ത്രണ്ടാം ദിവസവും തിയറ്ററുകളിൽ മികച്ച ഒക്യുപെൻസിയാണ് കാണിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..