കുടുംബത്തിലെ പുതിയ സന്തോഷം ലോകത്തോട് പങ്കുവെക്കുകയാണ് അവന്തിക.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അവന്തിക മോഹന്‍. പ്രിയപ്പെട്ടവൾ, തൂവല്‍സ്പര്‍ശം തുടങ്ങിയ പരമ്പരകളിലൂടെയാണ് അവന്തിക താരമാകുന്നത്. തൂവല്‍ സ്പര്‍ശത്തിലെ അവന്തികയുടെ ശ്രേയ നന്ദിനി എന്ന പോലീസ് കഥാപാത്രം വലിയ ഹിറ്റായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അവന്തിക.

തന്റെ കുടുംബത്തിലെ പുതിയ സന്തോഷം ലോകത്തോട് പങ്കുവെക്കുകയാണ് വീഡിയോയില്‍ അവന്തിക. താന്‍ പുതിയ കാര്‍ വാങ്ങിയതിനെക്കുറിച്ചാണ് അവന്തിക കുറിപ്പില്‍ പറയുന്നത്. കുറിപ്പിനൊപ്പം പുതിയ കാര്‍ സ്വന്തമാക്കുന്നതിന്റേയും അതിനൊപ്പം മകനെക്കൊണ്ട് ചെയ്ത ചടങ്ങിന്റേയുമെല്ലാം വീഡിയോയും അവന്തിക പങ്കുവച്ചിട്ടുണ്ട്. മകനുള്ള അഞ്ചാം പിറന്നാള്‍ സമ്മാനം എന്ന നിലയിലാണ് അവന്തിക പുതിയ കാര്‍ വാങ്ങിയത്.

എന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ കൂടി കൂട്ടിച്ചേര്‍ത്തു. അവളൊരു സുന്ദരി തന്നെയാണ്. രുദ്ര്വാന്‍ഷിനുള്ള അമ്മയുടെ പിറന്നാള്‍ സമ്മാനം. പൊതുവെ ആളുകള്‍ ഈ ചടങ്ങ് നടത്തുക പെണ്‍മക്കള്‍ ആയിരിക്കും. എനിക്ക് പെണ്‍കുഞ്ഞില്ല. എനിക്ക് മകനാണുള്ളത്. അവന്‍ എന്റെ കുഞ്ഞ് ഗണേശനാണെന്നാണ് അവന്തിക പറയുന്നത്. എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍. ഇന്നത്തെ എന്നെ ഞാനാക്കിയ കുഞ്ഞ്. ഞാന്‍ ആവശ്യപ്പെട്ടതിലും അധികം സ്‌നേഹം എനിക്ക് തന്നവന്‍. ആത്മീയമായും എന്റെ എനിക്ക് അഭിവൃദ്ധി കൊണ്ടു വന്നവന്‍. എന്നെ തന്റെ അമ്മയായി തിരഞ്ഞെടുത്തതില്‍ ഞാനിവനെ നിധി പോലെ കാക്കുന്നുവെന്നും അവന്തിക പറയുന്നുണ്ട്.

View post on Instagram

എന്റെ മാതാപിതാക്കള്‍ക്ക് നന്ദി. നിങ്ങളില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല. നിങ്ങള്‍ രണ്ടു പേരും ഞങ്ങളെ ഉപാധികളില്ലാതെയാണ് സ്‌നേഹിക്കുന്നത്. എല്ലാത്തിനും ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ദയവ് ചെയ്ത് എല്ലാവരും കുഞ്ഞ് മോന് നിങ്ങളുടെ ആശംസകളും അനുഗ്രഹവും നല്‍കണമെന്ന് പറഞ്ഞാണ് അവന്തിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

'എനിക്ക് ആടുജീവിതത്തോട് അസൂയ', കാരണം പറഞ്ഞ് ബോളിവുഡ് നടൻ; മറുപടിയുമായി ബ്ലെസി