'മോഹൻലാൽ സൂപ്പറായിറുക്ക്, ആനാ ഒടിയൻ ഇതവിടെ പുടിച്ചിറിക്ക്'; തമിഴകത്തിന്റെ 'വാലിബൻ' പ്രതികരണം

Published : Jan 27, 2024, 04:47 PM ISTUpdated : Jan 27, 2024, 04:53 PM IST
'മോഹൻലാൽ സൂപ്പറായിറുക്ക്, ആനാ ഒടിയൻ ഇതവിടെ പുടിച്ചിറിക്ക്'; തമിഴകത്തിന്റെ 'വാലിബൻ' പ്രതികരണം

Synopsis

പ്രതീക്ഷിച്ചത്ര രീതിയിൽ വാലിബൻ ഉയർന്നില്ലെന്നും ഇവർ പറയുന്നു. 

ണ്ട് ദിവസം മുൻപാണ് മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം റിലീസിന് മുൻപ് ലഭിച്ച ഹൈപ്പിനൊത്ത് വളർന്നില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണമാണെങ്കിലും മോഹൻലാലിന്റെ പ്രകടനത്തെയും വിഷ്വൽസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഇതിനിടെ വാലിബന് എതിരെ മനഃപൂർവ്വമായ ഡീ​ഗ്രേഡിം​ഗ് നടക്കുന്നുണ്ടെന്നും ആരോപണങ്ങൾ ഉയർന്നു. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന്റെ തമിഴ്നാട് പ്രതികരങ്ങൾ പുറത്തുവരികയാണ്. 

തമിഴ്നാട്ടിലും സമ്മിശ്ര പ്രതികരണമാണ് മലൈക്കോട്ടൈ വാലിബന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലിലിന്റെ പ്രകടനത്തെ പ്രശംസിക്കുന്നവർ ചിത്രം ലാ​ഗ് ആണെന്നും പറയുന്നുണ്ട്. പ്രതീക്ഷിച്ചത്ര രീതിയിൽ വാലിബൻ ഉയർന്നില്ലെന്നും ഇവർ പറയുന്നു. 

"ലിജോ ഡിഫ്രണ്ട് ആയാണ് പടമെടുക്കാൻ ശ്രമിച്ചത്. ഡബിൾ ബാരൽ പോലെ എുക്കാൻ ശ്രമിച്ച പടമാണിത്. ആനാ ഫെയിൽ ആയിടിച്ച്. ഇമോഷണൽ കണക്ഷനൊന്നും വരുന്നില്ല. ഞാൻ മോഹൻലാൽ സാറിന്റെ ആരാധകനാണ്. വളരെ വിഷമം തോന്നുന്നുണ്ട്. ഫ്രെയിം​സ് എല്ലാം സൂപ്പറാ ഇറുക്ക്. രോമാഞ്ചം സീനൊന്നും വന്നില്ല. നാടകം പാത്ത മാതിരി താ ഇരുന്തെ. ഒടിയൻ എനക്ക് ഇതവിടെ പുടിച്ചിറിക്ക്. അത് താ ബെയ്സ്", എന്നാണ് ഒരാൾ പറയുന്നത്. 

ഉണ്ണി വ്ലോഗ്സിനെതിരായ ജാതി അധിക്ഷേപം: സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്

"ക്ലെമാക്സ് നല്ലതായിരുന്നു. ഫ്രെയിമെല്ലാം സൂപ്പർ. പാട്ടൊന്നും തന്നെ ഇഷ്ടമായില്ല, ഹൈപ്പ് കൊടുത്ത അളവിക്ക് ഒന്നുമെ ഇല്ല. റൊമ്പ ഹൈപ്പ് കൊടുത്തിറിക്ക്. അതാണ് ഇത്രയും പ്രശ്നം, മോഹൻലാൽ സാർ സൂപ്പറാ ഇറുക്ക്.കണ്ടിപ്പാ സ്റ്റേറ്റ് അവാർഡ് കെടച്ചിടും, ബിലോ ആവറേജ് പടമായിട്ടാണ് എനിക്ക് തോന്നിയത്. എൽജെപി- മോഹൻലാൽ കോമ്പോ നല്ലതായിരിക്കും എന്നാണ് കരുതിയത്. മോഹൻലാൽ സാറുടെ ആക്ടിം​ഗ് മട്ടും താ നല്ലാ ഇറുക്ക്, മോഹൻലാലിന് പെർഫോം ചെയ്യാൻ കണക്കിനുള്ള കഥയില്ല ഇതിൽ, സ്റ്റണ്ട് എല്ലാം സൂപ്പറാ സെഞ്ചിറിക്ക്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഭൂരിഭാ​ഗം പേരും പറയുന്നത് മോഹൻലാലിന്റെ അഭിനയവും ഛായാ​ഗ്രഹണവും മികച്ചതായിരുന്നു എന്നാണ്.  

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ