Marakkar teaser 2: തീയറ്ററുകളില്‍ തീപാറും; ആവേശം നിറച്ച് 'മരക്കാർ' ടീസർ 2

Web Desk   | Asianet News
Published : Nov 25, 2021, 04:07 PM ISTUpdated : Nov 25, 2021, 04:54 PM IST
Marakkar teaser 2: തീയറ്ററുകളില്‍ തീപാറും;  ആവേശം നിറച്ച് 'മരക്കാർ' ടീസർ 2

Synopsis

ആരാധകരില്‍ ആവേശമുണര്‍ത്തി മോ​ഹൻലാൽ ചിത്രം 'മരക്കാറി'ന്‍റെ രണ്ടാമത്തെ ടീസര്‍. 

ലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടും കൗതുകത്തോടും കാത്തിരിക്കുന്ന മോ​ഹൻലാൽ- പ്രിയദർശൻ ചിത്രമാണ്(Mohanlal-Priyadarshan) 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാ​ദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ചിത്രം തിയറ്ററിലെത്താൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ(Marakkar Teaser 2) പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ. 

23 സെക്കന്‍റ്  മാത്രം ദൈര്‍ഘ്യമുള്ളതായിരുന്നു ടീസറെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ആദ്യ ടീസര്‍ പോലെ തന്നെ വിഷ്വലിനെ പറ്റിയാണ് ഏറെ പേരും കമന്‍റുകളിടുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ എഴുപത്തൊന്നായിരത്തോളെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

മരക്കാറിന്റെ ആദ്യ ടീസറും സോഷ്യൽ മീഡിയകളിൽ തരം​ഗമാകുകയാണ്. ടീസറിന് ഫേസ്‍ബുക്ക് ടീമും മോഹൻലാലിന്റെ പേജില്‍ കമന്റുമായി എത്തിയിരുന്നു. എപ്പിക് ടീസര്‍ എന്നായിരുന്നു ഫേസ്‍ബുക്ക് ഔദ്യോഗിക പേജില്‍ നിന്നുള്ള കമന്റ്. ഒരിടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമായതിനാൽ ആരാധകരും ഏറെ ആവേശത്തിലാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്