Maanaadu review : ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശൻ, 'മാനാട്' തിയറ്റര്‍ പ്രതികരണങ്ങള്‍

Web Desk   | Asianet News
Published : Nov 25, 2021, 03:55 PM IST
Maanaadu review : ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശൻ, 'മാനാട്' തിയറ്റര്‍ പ്രതികരണങ്ങള്‍

Synopsis

ചിമ്പു നായകനായ ചിത്രം 'മാനാട്' തിയറ്റര്‍ പ്രതികരണങ്ങള്‍.

ചിമ്പു (Simbu) നായകനായ ചിത്രം ഒരിടവേളയ്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. 'മാനാട്' (Maanaadu) എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് വെങ്കട് പ്രഭുവാണ്. വെങ്കട് പ്രഭു തന്നെ ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നു. കല്യാണി പ്രിയദര്‍ശൻ ചിത്രമായ മാനാടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

'മാനാട്' എന്ന ചിത്രത്തിന്റെ ആദ്യ പകുതി മികച്ച അനുഭവമാണെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. നായകൻ ചിമ്പുവും വില്ലൻ എസ് ജെ സൂര്യയും നേര്‍ക്കുനേര്‍ വരുന്ന രംഗങ്ങള്‍ക്ക് കയ്യടി കിട്ടുന്നു. ചിമ്പു നായകനായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ച റിച്ചാര്‍ഡ് എം നാഥനും മികവ് കാട്ടുന്നു. 'മാനാട്' എന്ന ചിത്രത്തിന്റെ ചിത്രസംയോജകൻ പ്രവീണ്‍ കെ എല്‍ അടക്കമുള്ളവര്‍ കയ്യടി അര്‍ഹിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍.

വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ് 'മാനാട്' നിര്‍മിച്ചിരിക്കുന്നത്. ഓഡിയോഗ്രഫി ടി ഉദയ്‍കുമാര്‍. സംഗീതം യുവന്‍ ശങ്കര്‍ രാജ. കലാസംവിധാനം ഉമേഷ് ജെ കുമാര്‍.

ടൈം ലൂപ്പില്‍ പെടുന്ന നായക കഥാപാത്രത്തെ ട്രെയിലറില്‍ വെളിപ്പെടുത്തിയിരുന്നു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായാണ് ഒരു ചിത്രത്തിനായി ചിമ്പുവും വെങ്കട് പ്രഭുവും ഒന്നിക്കുന്നത്. 'മാനാട്' എന്ന ചിത്രം ഇരുവരുടെയും മികച്ച തിരിച്ചുവരവാകും എന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ