
പ്രേക്ഷകരേവരും ഏറ്റെടുത്ത ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'നേര്'. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. വക്കീൽ കുപ്പായമണിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെ കാണിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ.
സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് 'ദൃശ്യം 2'-ൽ അഡ്വക്കേറ്റ് കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 2010ൽ പുറത്തിറങ്ങിയ 'ജനകന്' ശേഷം മോഹൻലാൽ വക്കീൽ കഥാപാത്രമായി എത്തുന്നു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അതും 13 വർഷങ്ങൾക്ക് ശേഷം.
'സീക്കിങ് ജസ്റ്റിസ്' എന്ന ടാഗ്‌ലൈനുമായി എത്തിയിരുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ 33-ാ മത് നിർമാണ ചിത്രംകൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി നിരവധിപേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
175 സ്ക്രീൻ, ഹൗസ് ഫുൾ ഷോകൾ; ആദ്യദിനത്തെക്കാൾ നേട്ടം കൊയ്തോ 'കാതൽ' ? ഇതുവരെ നേടിയത്
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആന്‍റണി, പ്രൊഡക്ഷൻ ഡിസൈനർ: ബോബൻ, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിന്‍ഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, ചീഫ് അസോ.ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, മേക്കപ്പ്: അമൽ ചന്ദ്ര, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ: ബേസിൽ എം ബാബു, സ്റ്റിൽസ്: ബെന്നറ്റ് എം വർഗ്ഗീസ്, വിഎഫ്എക്സ്: ടോണി മാഗ്മിത്ത്, ഡിസൈൻ: റോസ്മേരി ലില്ലു, ഓവർസീസ് റിലീസ്: ഫാർസ് ഫിലിം കമ്പനി, ആശിർവാദ് സിനിമാസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്റ് എന്നിവരാണ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ