'വാലിബൻ' തിയറ്ററിൽ, 'ബറോസ്' റിലീസിന്; ഇനി അവന്റെ വരവ്, 'റമ്പാന്‍റെ'

Published : Feb 11, 2024, 05:59 PM ISTUpdated : Feb 11, 2024, 06:42 PM IST
'വാലിബൻ' തിയറ്ററിൽ, 'ബറോസ്' റിലീസിന്; ഇനി അവന്റെ വരവ്, 'റമ്പാന്‍റെ'

Synopsis

മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

ലയാള സിനിമയിലെ ഹിറ്റ് സംവിധായക നടൻ ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ച ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. 'റമ്പാൻ' എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് സംബന്ധിച്ച വിവരം പുറത്തുവരികയാണ്. 

റമ്പാന്റെ ആദ്യ ഷെഡ്യൂൾ ആരംഭിക്കാൻ പോകുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റുകളുടെ വിവരം പ്രകാരം ജൂണിൽ ആകും ജോഷി- മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രം തുടങ്ങുക. ഇതിനിടയിൽ ബി​ഗ് ബോസ് വരുന്നുണ്ട്. ഷോ കഴിഞ്ഞതിന് ശേഷമാകാം ഒരുപക്ഷേ മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുക. എമ്പുരാൻ, വൃഷഭ എന്നിവയുടെ ഷൂട്ടും അണിയറയിൽ നടക്കുന്നുണ്ട്. 

2023 ഒക്ടോബർ 30ന് ആയിരുന്നു ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ജോഷി-മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത്. നടൻ ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം  ഒരു മാസ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് വിവരം. കയ്യിൽ തോക്കും ചുറ്റികയുമായി കാറിന് മുകളിൽ നിൽക്കുന്ന മോഹൻലാലിന് ഒപ്പമുള്ള ടൈറ്റിൽ പോസ്റ്റർ ഏറെ വൈറൽ ആയിരുന്നു. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2025 വിഷു റിലീസ് ആയി എത്തുമെന്നാണ് വിവരം. വിദേശത്തടക്കം ഷെഡ്യൂളുകൾ ഉള്ള ചിത്രത്തിന്റെ  ഛായാഗ്രഹണം സമീർ താഹിർ ആണ്. 

ഇനി പത്ത് നാൾ, 'മഞ്ഞുമ്മൽ ബോയ്സ്' തിയറ്ററിലേക്ക് ഇറങ്ങുന്നു, ട്രെയിലറിന് പിറകെ ബി​ഗ് അപ്ഡേറ്റ്

അതേസമയം, മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബറോസ് ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ചിൽ തിയറ്ററിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു