Barroz Promo Teaser : ആക്ഷൻ പറഞ്ഞ് സ്ക്രീനിലെത്തി മോഹന്‍ലാല്‍ ; 'ബറോസ്' പ്രൊമോ ടീസര്‍ പുറത്ത്

Web Desk   | Asianet News
Published : Dec 26, 2021, 06:57 PM IST
Barroz Promo Teaser : ആക്ഷൻ പറഞ്ഞ് സ്ക്രീനിലെത്തി മോഹന്‍ലാല്‍ ; 'ബറോസ്' പ്രൊമോ ടീസര്‍ പുറത്ത്

Synopsis

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. 

പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ് (Barroz). പ്രിയതാരം മോഹൻലാൽ(Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിതന്റെ പ്രൊമോ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് മോഹൻലാൽ. 

മോഹന്‍ലാലിനെക്കൂടാതെ സന്തോഷ് ശിവന്‍, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങി അണിയറക്ക് പിറകില്‍ അണിനിക്കുന്നവരും ടീസറിലെത്തുന്നു. ആക്ഷൻ പറഞ്ഞ് സ്ക്രീനിലെത്തി ഒടുവിൽ കട്ട് പറഞ്ഞ് റീടേക്ക് പറയുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. 

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍