ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും, അസാധാരണമായ ചാരുത: മോഹൻലാൽ

Published : Jul 29, 2024, 10:17 PM IST
ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും, അസാധാരണമായ ചാരുത: മോഹൻലാൽ

Synopsis

ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

രുപത്തി നാല് വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കണ്ട സന്തോഷം പങ്കുവച്ച് നടൻ മോഹൻലാൽ. ചിത്രത്തിന്റെ റി-റിലീസ് പുതിയ പോസ്റ്റർ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഒരു ദേവദൂതന്റെ അനു​ഗ്രഹം ഓരോ ഫ്രെയിപിലും സ്പർശിക്കുമ്പോലെ തോന്നിയെന്നും എല്ലാം ടീം അം​ഗങ്ങൾക്കും അഭിനന്ദനങ്ങൾ എന്നും മോഹൻലാൽ കുറിച്ചു. 

"24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കാണാനിടയായി. ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്നതുപോലെ, അസാധാരണമായൊരു ചാരുത. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ", എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിന്റെ ഫോർ കെ വെർഷന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

സിബി മലയലിന്റെ സംവിധാനത്തിൽ 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതൻ. അന്ന് വൻ പരാജയമായിരുന്നെങ്കിലും പിന്നീട് ചിത്രം കള്‍ട്ട് ക്ലാസിക്കായി മാറിയിരുന്നു. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ എഴുതിയത് രഘുനാഥ് പലേരി ആയിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തും ഇന്നും ഹിറ്റായി മാറിയിരുന്നു.

വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനൻ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

മലയാളികളുടെ സ്നേ​ഹം, ശരിക്കും ഞാൻ അമ്പരന്നുപോയി: മനംനിറഞ്ഞ് രശ്മിക മന്ദാന

അതേസമയം, ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. പൂര്‍ണമായും ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് മോഹന്‍ലാല്‍ തന്നെയാണ്. മണിച്ചിത്രത്താഴും റി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം അടുത്ത മാസം തിയറ്ററില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ഫസ്റ്റ് ലുക്ക് എത്തി
'ജനനായകൻ' കേരള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ; പ്രതീക്ഷയോടെ ആരാധകർ