
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാന കേരളത്തിൽ എത്തിയത്. കൊല്ലം കരുനാഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആയിരുന്നു ഇത്. പരിപാടിയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാളികളുടെ സ്നേഹം കണ്ട് മനംനിറഞ്ഞുവെന്ന് പറയുകയാണ് രശ്മിക.
കൊല്ലത്തിന് നിന്നുമുള്ള ഫോട്ടോകൾ പങ്കുവച്ച് ആയിരുന്നു രശ്മിക മന്ദാനയുടെ വാക്കുകൾ. 'ജൂലെ 25ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. എല്ലാം വളരെ നന്നായിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ ശരിക്കും ഞാൻ അമ്പരന്നു പോയി. ഇത്രയും സ്നേഹം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മനം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ അനുഗ്രഹീതയാണ്. എല്ലാത്തിനും നന്ദി', എന്നാണ് രശ്മിക കുറിച്ചത്.
കരുനാഗപ്പള്ളിയിലെ വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു രശ്മിക മന്ദാന. ഷാരൂഖ് ഖാൻ, വിജയ് എന്നിവരുടെ ബോഡി ഗാർഡായ് പ്രവർത്തിക്കുന്ന ജെന്റൂർ സെക്യൂരിറ്റിയാണ് രശ്മികയുടെ സെക്യൂരിറ്റിക്കായ് എത്തിയത്. ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്മിക മന്ദാന കേരളത്തിൽ കൂടുതൽ ആരാധകവൃത്തം സൃഷ്ടിച്ചത്.
പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ. അതേസമയം, പുഷ്പ 2വിന്‍റെ റിലീസ് മാറ്റിയിട്ടുണ്ട്. നേരത്തെ തന്നെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു.
ചിരിയുടെ മേളവുമായി 'പൊറാട്ട് നാടകം' പുതിയ ടീസർ; ചിത്രം ഓഗസ്റ്റ് 9ന് തിയറ്ററുകളിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ